Flash News

വിസ തര്‍ക്കം: വണ്ടൂരില്‍ യുവാവിന് വെട്ടേറ്റു; വെട്ടിയെന്ന് സംശയിക്കുന്നയാള്‍ വിഷം കഴിച്ചു

January 30, 2016 , സ്വന്തം ലേഖകന്‍

knifeമലപ്പുറം: വിസയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. വെട്ടിയ ആള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കൊട്ടംപാറ പാലക്കപള്ളിയാളി ഹിദായത്തുല്ലക്കാണ് (44) വെട്ടേറ്റത്. പ്രതിയെന്ന് സംശയിക്കുന്ന അയല്‍വാസിയായ പുള്ളിശ്ശേരി സിന്‍സുറഹ്മാനെ (24) വിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിന്‍സുറഹ്മാന്റെ ഭാര്യ ഹിദായത്തുല്ലയുടെ ജ്യേഷ്ഠനെതിരെ മാസങ്ങള്‍ക്ക് മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത് സിന്‍സുറഹ്മാനെ വിദേശത്ത് കൊണ്ടുപോയി വഞ്ചിച്ചെന്നും ഭര്‍ത്താവിനെ തിരിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞ് തന്നെ പലതവണ പീഡിപ്പിച്ചെന്നുമായിരുന്നു പരാതി.

എന്നാല്‍, കേസന്വേഷണത്തിനിടെ ഹിദായത്തുല്ലയുടെ ജ്യേഷ്ഠന്‍ അസൈനാര്‍ വിദേശത്തേക്ക് കടന്നു. ഇതുസംബന്ധിച്ച് ഹിദായത്തുല്ലയും സിന്‍സുറഹ്മാനും പലതവണ വാക്കേറ്റമുണ്ടായിട്ടുണ്ടെന്ന് പറയുന്നു. കഴിഞ്ഞ രാത്രി തര്‍ക്കത്തിനിടെ സിന്‍സുറഹ്മാന്‍ ആക്രമിക്കുകയായിരുന്നു. ഇതിനുശേഷമാണ് വീട്ടിലേക്കുള്ള വഴിയില്‍ സിന്‍സുറഹ്മാനെ വിഷം അകത്തുചെന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്തെിയത്. ഇരുവരും അപകടനില തരണം ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top