ഐഎന്‍ഒസി റിപ്പബ്ലിക് ദിനാഘോഷം ഫ്‌ളോറിഡയില്‍

getNewsImages

ഡേവി (ഫ്‌ളോറിഡ): ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ 67-ാമത് റിപ്പബ്ലിക് ദിനം ഡേവിയിലുള്ള മഹാത്മാഗാന്ധി സ്‌ക്വയറില്‍ ആഘോഷിച്ചു. ടൗണ്‍ ഓഫ് ഡേവി മേയര്‍ ജൂഡി പോള്‍, ഡേവി കൗണ്‍സില്‍ മെംബര്‍ കാരള്‍ ഹാട്ടണ്‍, ഫ്‌ളോറിഡ റപ്രസെന്റേറ്റീവ് സ്ഥാനാര്‍ഥി ഡോ. സാജന്‍ കുര്യന്‍, ഐഎന്‍ഒസി നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ സി. ജേക്കബ്, ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് അസിസി നടയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. മേയര്‍ ജൂഡി പോള്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിന്‍സെന്റ് ഇന്ത്യന്‍ ഭരണഘടനയുടെ കാതലായ മൂല്യങ്ങള്‍ വിശദീകരിച്ചു. ഐഎന്‍ഒസി ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് അസിസി നടയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അന്തരിച്ച മുന്‍ കേരള സ്പീക്കര്‍ എ.സി. ജോസിനും സിനിമാതാരം കല്‍പ്പനയ്ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഫ്‌ളോറിഡ സ്റ്റേറ്റ് പ്രതിനിധിയായി മത്സരിക്കുന്ന ഡോ. സാജന്‍ കുര്യന് ഫ്‌ളോറിഡ ചാപ്റ്റര്‍ പിന്തുണ പ്രഖ്യാപിച്ചു.

ഡോ. മാമ്മന്‍ സി. ജേക്കബ്, ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, പ്രസ്ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ് സുനില്‍ തൈമറ്റം, അമലാ പ്രസിഡന്റ് മാത്തുക്കുട്ടി തുമ്പമണ്‍, കേരള സമാജം സെക്രട്ടറി ജോയല്‍ മാത്യു, നവകേരള ആര്‍ട്‌സ് പ്രസിഡന്റ് ജയിംസ് ദേവസ്യ, കൈരളി ആര്‍ട്‌സ് ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, പാം ബീച്ച് അസോസിയേഷന്‍ പ്രതിനിധി ലൂക്കോസ് പൈനുങ്കല്‍, കിഡ്‌നി ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് വെല്‍സ്, ഐഎന്‍ഒസി ട്രഷറര്‍ ബിനു ചിലമ്പത്ത്, സെക്രട്ടറി സജി സക്കറിയ എന്നിവര്‍ സംസാരിച്ചു.

getNewsImages (1)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment