സോളാര്‍ കേസിന് പിന്നില്‍ ബാര്‍ ഉടമകളല്ലന്ന് ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍

mdnകൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാന്‍ പ്രേരിപ്പിച്ചത് ബാര്‍ ഉടമകളാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍. ബാര്‍ ഹോട്ടല്‍സ് അസോസിയേഷന് ഇത്തരം ഗതികേട് ഇന്നുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതും അസോസിയേഷനെ കുറ്റപ്പെടുത്തുന്ന പ്രസ്താവന പിന്‍വലിക്കേണ്ടതുമാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡി. രാജ്കുമാര്‍ ഉണ്ണി, ജനറല്‍ സെക്രട്ടറി എം.ഡി. ധനേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ അസോസിയേഷനില്‍ കൃത്യമായി മാസവരിയോ ലീഗല്‍ ഫണ്ടോ നല്‍കാത്തവര്‍ സംഘടന പിളര്‍പ്പിലേക്കെന്ന തെറ്റിദ്ധാരണ പരത്തുംവിധം മാധ്യമങ്ങളില്‍കൂടി വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. അസോസിയേഷന്റെ മീറ്റിങ് അവസാനം വിളിച്ചത് 2015 മേയ് 23നാണ്. അന്ന് മേയ് 20 വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ച് പാസാക്കിയിട്ടുള്ളതാണ്. എന്തെങ്കിലും വിശദീകരണം ആവശ്യമുള്ളവര്‍ക്ക് കെ.ബി.എച്ച്.എയുടെ ജനറല്‍ സെക്രട്ടറിയെ സമീപിക്കാമെന്ന് അന്നുതന്നെ അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ ആരും ജനറല്‍ സെക്രട്ടറിയെ സമീപിച്ചിട്ടില്ല. മീറ്റിങ്ങില്‍ പങ്കെടുക്കാത്തവരുടെയും കൃത്യമായി മാസവരി നല്‍കാത്തവരുടെയും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Leave a Comment