Flash News

ജയരാജനെതിരെ യു.എ.പി.എ ചുമത്തിയത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ആസൂത്രിത നടപടി- കോടിയേരി

January 31, 2016 , സ്വന്തം ലേഖകന്‍

kodiyeriതിരുവനന്തപുരം: പി. ജയരാജനെതിരെ യു.എ.പി.എ ചുമത്തിയത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ആസൂത്രിത നടപടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ജയരാജനെ ജയിലിലടക്കാന്‍ ഉണ്ടാക്കിയ കേസാണിതെന്നും അദ്ദേഹം പറഞ്ഞു.

ജയരാജനെതിരെ മനഃപൂര്‍വമാണ് യു.എ.പി.എ ചുമത്തിയത്. തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കണ്ണൂരില്‍ 50 ശതമാനത്തിലധികം സീറ്റ് കിട്ടി. ഇടതുപക്ഷത്തിന്റെ ശക്തി തകര്‍ത്ത് സി.പി.എം ജില്ലാ സെക്രട്ടറിയെ പ്രതിയാക്കാനുള്ള നടപടിയാണിത്. 505 ദിവസം അന്വേഷിച്ചിട്ടും പ്രതിയല്ലന്ന് പറഞ്ഞ സി.ബി.ഐ 508ാം ദിവസമാണ് പ്രതിയാക്കി റിപ്പോര്‍ട്ട് കൊടുത്തത്.

യു.എ.പി.എ കേസുകളില്‍ സര്‍ക്കാറിന് രണ്ടുതരം നിലപാടാണ്. രണ്ട് സി.പി.എമ്മുകാര്‍ കൊല്ലപ്പെട്ട കേസില്‍ ബി.ജെ.പിക്കാരായ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചേര്‍ത്തെങ്കിലും ഗൂഢാലോചനക്കുറ്റം ചുമത്തിയില്ല. ഈ കേസുകളില്‍ ഹൈകോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.ജെ.പിയുമായി ഗൂഢാലോചന നടത്തി.
ഇതുകൊണ്ടൊന്നും സി.പി.എമ്മിനെ തകര്‍ക്കാന്‍ കഴിയില്ല. ടാഡാ പ്രകാരം 1995ല്‍ കെ. കരുണാകരന്‍ സി.പി.എമ്മുകാരെ ജയിലിലടച്ചു. അതിന് ജനം തിരിച്ചടി നല്‍കി. ഉമ്മന്‍ ചാണ്ടിക്കും സമാന തിരിച്ചടി ലഭിക്കും. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും എതിരെ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നതാണ് ഈ നിയമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top