അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമത പരിഷത് ഫെബ്രുവരി ഏഴു മുതല്‍

mdnകോട്ടയം: 104ാമത് അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമത പരിഷത് ഫെബ്രുവരി ഏഴുമുതല്‍ 14വരെ പമ്പാ മണപ്പുറത്ത് നടക്കുമെന്ന് പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, സെക്രട്ടറി അഡ്വ. എം.പി. ശശിധരന്‍ നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഏഴിന് രാവിലെ 10.30ന് അയിരൂര്‍ പുതിയകാവില്‍ നിന്നുള്ള പതാക ഘോഷയാത്രയും പന്മന ആശ്രമത്തില്‍നിന്നുള്ള ജ്യോതിപ്രയാണ ഘോഷയാത്രയും എഴുമറ്റൂരില്‍ നിന്നുള്ള ഛായാചിത്ര ഘോഷയാത്രയും ചെറുകോല്‍പുഴ ജങ്ഷനില്‍ സംഗമിച്ച് വിദ്യാധിരാജ നഗറില്‍ എത്തും.

തുടര്‍ന്ന് 11ന് കെടാവിളക്കിലേക്ക് ഭദ്രദീപം പകരും. ഛായാചിത്ര പ്രതിഷ്ഠക്കുശേഷം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് പതാക ഉയര്‍ത്തും. വൈകുന്നരം മൂന്നിന് ഋഷികേശ് കൈലാസാശ്രമം സ്വാമി ദിവ്യാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ മന്ത്രി ഒ. രാജഗോപാല്‍ അധ്യക്ഷത വഹിക്കും.

ഏഴിന് പ്രഭാഷണം ഉപനിഷത്തുകളുടെ പ്രാധാന്യം-ചാലക്കുടി ഗായത്രി ആശ്രമം സ്വാമി സച്ചിദാനന്ദ. എട്ടിന് വൈകുന്നേരം മൂന്നിന് ജയസൂര്യന്‍, ഏഴിന് സ്വാമി ചിദാനന്ദപുരി എന്നിവര്‍ പ്രഭാഷണം നടത്തും. ഒമ്പതിന് വൈകുന്നേരം മൂന്നിന് സാംസ്കാരിക സമ്മേളനം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ മുഖ്യാതിഥിയാകും.
പത്തിന് വൈകുന്നേരം മൂന്നിന് അയ്യപ്പഭക്തസമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിക്കും. ഏഴിന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികലയുടെ പ്രഭാഷണം.

11ന് വൈകുന്നേരം മൂന്നിന് യുവജനസമ്മേളനം നടന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. 12ന് ആചാര്യാനുസ്മരണ സമ്മേളനം ആലുവ അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ അധ്യക്ഷത വഹിക്കും. 13ന് വൈകുന്നേരം മൂന്നിന് വനിതാ സമ്മേളനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ മതപാഠശാല സമ്മേളനം. വൈകുന്നേരം മൂന്നിന് സമാപനസമ്മേളനം കേന്ദ്രമന്ത്രി ഉമാഭാരതി ഉദ്ഘാടനം ചെയ്യും. മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.

Print Friendly, PDF & Email

Leave a Comment