Flash News

പി.പി. മുകുന്ദന്‍ ബി.ജെ.പി വേദിയില്‍

January 31, 2016 , സ്വന്തം ലേഖകന്‍

PP Mukundanതിരുവനന്തപുരം: ബി.ജെ.പിയുടെ പൊതുപരിപാടിയില്‍ എട്ടുവര്‍ഷത്തിനു ശേഷം ആദ്യകാല നേതാവായ പി.പി. മുകുന്ദന്‍ പങ്കെടുത്തു. ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. രക്തസാക്ഷി മണ്ഡപത്തിലായിരുന്നു പരിപാടി.

വിഭാഗീയതയെ തുടര്‍ന്ന് എട്ടുവര്‍ഷം മുമ്പാണ് മുകുന്ദന്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോയത്. അദ്ദേഹത്തെ മടക്കിക്കൊണ്ടുവരാന്‍ പലഘട്ടത്തിലും ശ്രമംനടന്നിരുന്നു. വി. മുരളീധരന്‍ പ്രസിഡന്റായിരുന്നപ്പോള്‍ മുകുന്ദനെ മടക്കിക്കൊണ്ടുവരാന്‍ ഒരുവിഭാഗം ശ്രമിച്ചെങ്കിലും രൂക്ഷമായ എതിര്‍പ്പ് വന്നു. കുമ്മനം രാജശേഖരന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതോടെയാണ് മുകുന്ദന്റെ മടങ്ങിവരവിന് വഴിയൊരുങ്ങിയത്. പരിപാടിയുടെ ഉദ്ഘാടകനായി വി. മുരളീധരനെയാണ് നിശ്ചയിച്ചിരുന്നത്. പി.പി. മുകുന്ദനെ വിളിച്ച വിവരം മുരളീധരന്‍ അറിഞ്ഞിരുന്നില്ല. മുകുന്ദന്‍ പങ്കെടുക്കുന്നതറിഞ്ഞ മുരളീധരനും അനുയായികളും യോഗത്തില്‍നിന്ന് വിട്ടുനിന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top