Flash News

മുല്ലപ്പെരിയാറില്‍ കേന്ദ്ര സേനയെ നിയോഗിക്കണം; തമിഴ്നാട് കര്‍ഷകസംഘം പ്രധാനമന്ത്രിയെ കാണും

February 1, 2016 , സ്വന്തം ലേഖകന്‍

Mullaperiyar-dam-2കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ചുമതലക്കായി കേരളം നിയോഗിച്ച പൊലീസിനെ പിന്‍വലിക്കുകയും അണക്കെട്ടിന്റെ സുരക്ഷക്കായി കേന്ദ്രസേനയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് കര്‍ഷക സംഘം പ്രധാനമന്ത്രിയെ കാണും. ഈ ആവശ്യമുന്നയിച്ച് തേനി ജില്ലാ അഭിഭാഷക സംഘം, മുല്ലപ്പെരിയാര്‍ വീണ്ടെടുപ്പ് സംഘം എന്നിവയുടെ നേതൃത്വത്തില്‍ ഗൂഡല്ലൂര്‍ പഴയ ബസ്സ്റ്റാന്‍ഡിന് സമീപം നിരാഹാരവും ധര്‍ണയും നടത്തി.

അണക്കെട്ടിന്റെ സുരക്ഷക്കായി കേരളം നിയോഗിച്ച മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും പിന്‍വലിക്കുംവരെ പ്രതിഷേധം തുടരും. അണക്കെട്ടിന്റെ സുരക്ഷക്കായി കേന്ദ്ര സേനയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ നേരില്‍കണ്ട് നിവേദനം നല്‍കും. അണക്കെട്ടിലെ ജലനിരപ്പ് 142ല്‍നിന്ന് 152 അടിയാക്കി ഉയര്‍ത്തുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നതുവരെ വ്യത്യസ്ത സമര പരിപാടികള്‍ നടത്താനാണ് തീരുമാനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top