Flash News

കേരളത്തില്‍ നിന്ന് എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസ് നടത്തും

February 1, 2016 , സ്വന്തം ലേഖകന്‍

air_india_16X9_1830_356കൊച്ചി: യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് കേരളത്തില്‍നിന്ന് എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി പി. അശോക് ഗജപതി രാജു പുസപതി പറഞ്ഞു. യാത്രാനിരക്ക് അമിതമായി വര്‍ധിപ്പിക്കുന്നെന്ന് രാജ്യസഭയില്‍ ചില അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഒരുവര്‍ഷത്തെ യാത്രാനിരക്ക് പരിശോധിച്ചപ്പോള്‍ കുറച്ചുസമയങ്ങളില്‍ മാത്രമാണ് അമിത തോതില്‍ നിരക്ക് വര്‍ധിപ്പിച്ചതായി കണ്ടത്തെിയത്. ഇന്ത്യയിലെ വിമാനക്കമ്പനികളില്‍ ഭൂരിഭാഗത്തിനും കോടിക്കണക്കിന് രൂപയുടെ പ്രവര്‍ത്തന നഷ്ടമുണ്ട്. അതുകൊണ്ടാണ് ഇന്ധനവില കുറഞ്ഞിട്ടും യാത്രാനിരക്ക് കുറക്കാന്‍ കഴിയാത്തത്. എന്നാലും അമിതനിരക്ക് വര്‍ധന ഒഴിവാക്കണമെന്ന് വിമാനക്കമ്പനികളോട് നിര്‍ദേശിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഏതെങ്കിലും വിമാനത്താവളത്തിന് ഹബ് എന്ന നിലക്ക് പ്രത്യേക പദവി നല്‍കാനാവില്ല. കൂടുതല്‍ യാത്രാ വിമാനങ്ങളെയും യാത്രക്കാരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലേക്ക് ഓരോ വിമാനത്താവളത്തിലും കൂടുതല്‍ സൗകര്യം ഒരുക്കണം.

സിംഗപ്പൂര്‍ വിമാനത്താവളവും ദുബൈ വിമാനത്താവളവും ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളായി അംഗീകരിക്കപ്പെട്ടത് കാലാനുസൃതമായി ഇവിടങ്ങളില്‍ സൗകര്യങ്ങള്‍ വികസിപ്പിച്ചതു കൊണ്ടാണ്. കൊച്ചി ഇത്തരത്തില്‍ സൗകര്യങ്ങള്‍ കൂട്ടുന്ന മുറക്ക് രാജ്യാന്തര വിമാനത്താവളങ്ങളുടെ ഹബായി സ്വമേധയാ മാറുമെന്നും മന്ത്രി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top