Flash News

ശോശാമ്മ ജോസഫ്­ (75) ബക്‌സ് കൗണ്ടിയില്‍ നിര്യാതയായി

February 2, 2016 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_55427812ബക്‌സ് കൗണ്ടി : കഴിഞ്ഞ 26 -ല്‍ പരം വര്‍ഷങ്ങളായി ബക്‌സ് കൗണ്ടിയിലെ സ്ഥിര താമസക്കാരിയും, ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ കോന്നി, കുന്നത്തുകോയിക്കല്‍ കെ. വി. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ്­ (75) ജനുവരി 31­ന് ബക്‌സ് കൗണ്ടിയില്‍ നിര്യാതയായി.

പരേതയുടെ പൊതുദര്‍ശനം ഫെബ്രുവരി 5­ന് വെള്ളിയാഴ്ച വൈകിട്ട് 5:30 മുതല്‍ 8:30 വരെയും, സംസ്ക്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 6­ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 10:30 വരെയും ഫിലാഡല്‍ഫിയാ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച് (1085 Camp Hill Road, Fort Washington, PA 19034) ഇടവക വികാരി റവ. റജി തോമസ്സിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടും. തുടര്‍ന്ന് മൃതദേഹം കൗണ്ടി ലൈനിലുള്ള സെന്റെ ജോണ്‍ ന്യുമാന്‍ സെമിത്തേരിയില്‍ സംസ്കരിക്കും. (3797 Coutny Line Road, Chalfont, PA 18914).

ഷാജി, ഷൈനി, ഷൈല എന്നിവര്‍ മക്കളും, ലിസ്സി , പൊന്നച്ചന്‍, അനില്‍ എന്നിവര്‍ മരുമക്കളും, ശാലി , ഷാനി സ്‌നേഹ, സാറ, മെല്‍വിന്‍, മിശാല്‍ അലന്‍, അനിത എന്നിവര്‍ കൊച്ചുമക്കളുമാണ്­.

വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം

obit_sossamma_2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top