Flash News

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന പിണറായിയുടെ നിലപാടിനെതിരെ സി.പി.ഐ

February 3, 2016 , സ്വന്തം ലേഖകന്‍

mdnതൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കണമെന്ന പിണറായി വിജയന്‍െറ നിലപാട് സി.പി.ഐ തള്ളി. പാരിസ്ഥിതികാഘാതം വരുത്തുന്ന ജലവൈദ്യുതി പദ്ധതികള്‍ ആവശ്യമില്ലന്ന് സി.പി.ഐ നിയമസഭാ കക്ഷി സെക്രട്ടറി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. നവകേരള മാര്‍ച്ചിലാണ് അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടത്. പരിസ്ഥിതി വാദികള്‍ പദ്ധതിയെപ്പറ്റി മുമ്പും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വെള്ളച്ചാട്ടത്തിന് കുഴപ്പമില്ലാതെ നടപ്പാക്കണം. മുമ്പ് ചില രാഷ്ട്രീയക്കാരാണ് പദ്ധതിയെ എതിര്‍ത്തതെങ്കില്‍ ഇപ്പോള്‍ പരിസ്ഥിതി വാദികളാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ജലവൈദ്യുതി പദ്ധതിയെയും പാര്‍ട്ടി എതിര്‍ക്കുന്നില്ളെന്നും അതിരപ്പിള്ളി പദ്ധതി പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും സുനില്‍കുമാര്‍ പറഞ്ഞു. ചെറിയ ജലവൈദ്യുതി പദ്ധതികളും കാറ്റില്‍ നിന്നും സൗരോര്‍ജത്തില്‍നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ബദല്‍ മാര്‍ഗങ്ങളും അവലംബിക്കണമെന്നാണ് പാര്‍ട്ടി നിലപാട്.

ഭരണം ലഭിക്കുമ്പോള്‍ ഇത്തരം വിഷയങ്ങളില്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്. മുമ്പ് എല്‍.ഡി.എഫ് ഭരിച്ചപ്പോള്‍ അതിരപ്പിള്ളി പദ്ധതി മുന്നിലുണ്ടായിരുന്നു. അന്നും ഇതായിരുന്നു സമീപനം. പദ്ധതി യാഥാര്‍ഥ്യമാവില്ലന്നാണ് പ്രതീക്ഷ. കേന്ദ്രാനുമതി ഉള്‍പ്പെടെ കടമ്പകളുള്ളപ്പോള്‍ അതേച്ചൊല്ലി കലഹിക്കേണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top