Flash News

പത്താന്‍കാട്ടെ വ്യോമതാവളത്തില്‍ തൊഴിലാളിയായിരുന്ന ഇന്ത്യക്കാരനായ പാക് ചാരന്‍ അറസ്റ്റില്‍

February 3, 2016 , സ്വന്തം ലേഖകന്‍

mdnന്യൂഡല്‍ഹി: പത്താന്‍കാട്ടെ വ്യോമതാവളത്തില്‍ തൊഴിലാളിയായിരുന്ന പാക് ചാരന്‍ അറസ്റ്റില്‍. ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരത്തത്തെുടര്‍ന്ന് ഇന്ത്യക്കാരനായ ഇര്‍ഷാദ് അഹ്മദിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇര്‍ഷാദ് അഹ്മദ് പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ നിര്‍ദേശത്തത്തെുടര്‍ന്നാണ് വ്യോമതാവളത്തില്‍ ജോലിക്ക് കയറിയത്. സൈനികതാവളത്തിന്‍െറ രഹസ്യസ്വഭാവമുള്ള സുപ്രധാന ചിത്രങ്ങള്‍ ഇയാളുടെ സ്മാര്‍ട്ട്ഫോണില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. താവളത്തിലെ ഉപകരണങ്ങളുടെയും സുരക്ഷാരീതിയുടെയും ചിത്രങ്ങള്‍ ശേഖരിക്കാന്‍ നിയോഗിക്കപ്പെട്ടതാണ് ഇയാള്‍. അവ ജമ്മുവിലുള്ള സജ്ജാദ് എന്നയാള്‍ക്ക് അയക്കുകയാണ് ചെയ്യാറെന്നും സജ്ജാദ് ഇ-മെയില്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ പാകിസ്താനിലേക്ക് കൈമാറുമെന്നും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സജ്ജാദ് ഈയിടെ അറസ്റ്റിലായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top