Flash News

മാധ്യമങ്ങളെ ലക്ഷ്മണരേഖ വരച്ച് നിയന്ത്രിക്കാനാവില്ല -ഡോ. സെബാസ്റ്റ്യന്‍ പോള്‍

February 3, 2016 , സ്വന്തം ലേഖകന്‍

downloadകോട്ടയം: ലക്ഷ്മണരേഖ വരച്ച് മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനത്ത് ‘മാധ്യമവിമര്‍ശനവും ലക്ഷ്മണരേഖയും’ വിഷയത്തിലെ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഭരണകൂടത്തിന്‍െറയും ഇതരസംവിധാനങ്ങളുടെയും നീക്കം അംഗീകരിക്കാനാവില്ല. മാധ്യമപ്രവര്‍ത്തകര്‍ ലക്ഷ്മണരേഖക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കേണ്ടവരല്ല. മാധ്യമങ്ങളെ വിമര്‍ശിക്കുന്നവരും ലക്ഷ്മണരേഖ പാലിക്കണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ധാര്‍മികതക്ക് പുതിയനിര്‍വചനം നല്‍കുകയാണ്. ധാര്‍മികതയെക്കാന്‍ വലുതാണ് മനഃസാക്ഷിയെന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല. സമൂഹത്തിന്‍െറ മൂല്യബോധത്തിന്‍െറ പ്രതിഫലനമാണ് ധാര്‍മികത. വ്യക്തിപരമായ സ്വന്തം മന$സാക്ഷിയും സമൂഹത്തിന്‍െറ മനഃസാക്ഷിയും വ്യത്യസ്തമാണ്. ഹിറ്റ്ലറുടെയും ഗാന്ധിയുടെയും മനഃസാക്ഷി ഒരേപോലെയല്ല.

സത്യം തിരയുന്ന ജോലിയാണ് മാധ്യമപ്രവര്‍ത്തകര്‍ നിര്‍വഹിക്കുന്നത്. പെരുന്നാള്‍ ആഘോഷിക്കാന്‍ മുസ്ലിംകള്‍ മാനത്ത് ചന്ദ്രക്കലയുടെ നവദര്‍ശനം കാണണം. മാനത്ത് കാണുന്ന അവ്യക്തമായ ചന്ദ്രക്കല വികാസം പ്രാപിച്ച് പൂര്‍ണതയത്തെുന്നതുപോലെ സത്യവും കണ്ടത്തെണം. സമൂഹത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ സത്യസന്ധമായി അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. മാധ്യമങ്ങള്‍ പല തത്ത്വങ്ങളും പാലിക്കുന്നില്ളെന്ന് വിമര്‍ശം സമൂഹത്തിലുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് നഷ്ടപ്പെട്ട സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് നേടിക്കൊടുത്തത് പത്രംപോലും വായിക്കാത്ത ഇന്ത്യയിലെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top