Flash News

ദേശീയ ഗെയിംസില്‍ കേരളത്തിന് മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി

February 4, 2016 , സ്വന്തം ലേഖകന്‍

athletic-meet2തിരുവനന്തപുരം: കഴിഞ്ഞ ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കും. വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടിയവര്‍ക്കും ടീം ഇനങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടിയവര്‍ക്കുമാണ് ജോലി. ഇതിനായി 68 എല്‍.ഡി.സി തസ്തികകള്‍ സൃഷ്ടിക്കും. 25 പേരെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാരായും നിയമിക്കും. മറ്റ് നിയമനങ്ങള്‍ വിവിധ വകുപ്പുകളിലായിരിക്കും.

ടീം ഇനങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കും ജോലി നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇവര്‍ക്ക് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്പോര്‍ട്സ് ക്വോട്ടയിലായിരിക്കും ജോലി നല്‍കുക. സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകള്‍ നേടിയവര്‍ നിലവില്‍ സര്‍വിസില്‍ ഉള്ളവരാണെങ്കില്‍ അവര്‍ക്ക് യഥാക്രമം മൂന്ന്, രണ്ട്, ഒന്ന് എന്നീ ക്രമത്തില്‍ ഇന്‍ക്രിമെന്റുകളും നല്‍കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top