തിരുവനന്തപുരം: സിക വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതമാക്കിയതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ലോകാരോഗ്യസംഘടനയും കേന്ദ്ര ആരോഗ്യമന്ത്രാലയവും ജാഗ്രതാനിര്‍ദേശം നല്കിയ സാഹചര്യത്തിലാണ് നടപടി. സിക രോഗം സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ചേര്‍ന്ന സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍മാരുടെ യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിമാനത്താവളങ്ങളില്‍ പ്രതിരോധ നടപടി സ്വീകരിക്കാനും സംസ്ഥാന വ്യാപകമായി കൊതുകുനശീകരണം ശക്തമാക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗരേഖയനുസരിച്ചുള്ള പ്രാഥമിക നിര്‍ദേശങ്ങള്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍മാര്‍ക്കും മെഡിക്കല്‍ സംഘങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്. രമേഷ്, ആരോഗ്യകേരളം ഡയറക്ടര്‍ ജി.ആര്. ഗോകുല്‍ എന്നിവര്‍ അറിയിച്ചു.
ഈഡിസ് കൊതുകുകളാണ് പ്രധാനമായും രോഗം പരത്തുന്നത്. ഈ പകര്‍ച്ചവ്യാധി പൊതുവെ ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കാറില്ല. എന്നാല്‍ ഗര്‍ഭിണികളെയാണ് ബാധിക്കുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് സിക വൈറസ് നിയന്ത്രണ പരിപാടിയുടെ നോഡല്‍ ഓഫിസര്‍ ഡോ. അമര്‍ ഫെറ്റില്‍ പറഞ്ഞു. സിക രോഗം സംബന്ധിച്ച സംസ്ഥാന റാപിഡ് റെസ്പോണ്‍സ് ടീം വെള്ളിയാഴ്ച തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങളില്‍ തീരുമാനമെടുക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply