Flash News
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെയും, അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ സമാപിച്ചു   ****    കോണ്‍സുലേറ്റ് ബാഗിലൂടെ വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തിയത് അറുപത് കോടിയോളം രൂപയുടെ സ്വര്‍ണ്ണം   ****    സ്വപ്ന സുരേഷും സരിത്ത് നായരും സ്വര്‍ണ്ണം കടത്തുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്ന് ശിവശങ്കര്‍, എന്‍ ഐ എയുടെ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍   ****    ശ്രീരാമന്‍ ഇന്ത്യയിലല്ല നേപ്പാളിലാണ് ജനിച്ചതെന്ന വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി   ****    രാജസ്ഥാന്‍: ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റുമായ സച്ചിന്‍ പൈലറ്റിനെ നീക്കി   ****   

ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനഞ്ച് മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും, കുമ്മനം നേമത്ത് മല്‍സരിക്കും, സുരേഷ് ഗോപിക്കും സീറ്റ് ലഭിച്ചേക്കും

February 5, 2016 , സ്വന്തം ലേഖകന്‍

BJP-Flagകൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 15 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കും. ഇവിടെ വിജയിക്കനായിരിക്കും എല്ലാ ഊര്‍ജവും വിനിയോഗിക്കുക. ആലുവ ഗെസ്റ്റ് ഹൗസില്‍ സംസ്ഥാന നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ്, ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയിലെ പ്രകടനങ്ങള്‍ വിലയിരുത്തി ദേശീയ നേതൃത്വം നടത്തിയ കൃത്യമായ പഠനങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് സാധ്യതയുള്ള മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍, നേമം, കാട്ടാക്കട, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കോവളം, ആറന്മുള, ചെങ്ങന്നൂര്‍, തൃപ്പൂണിത്തുറ, പാലക്കാട്, പുതുക്കാട്, കോഴിക്കോട് നോര്‍ത്, തലശേരി, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക. പാര്‍ട്ടി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേമത്ത് മത്സരിക്കും. എം.ടി. രമേശിനെ ആറന്മുളയില്‍ ഇറക്കും.

ഒ. രാജഗോപാലിനെ തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിപ്പിക്കും. മുന്‍ പ്രസിഡന്റ് വി. മുരളീധരനെ കഴക്കൂട്ടത്തും പി.കെ. കൃഷ്ണദാസിനെ കാട്ടാക്കടയിലും മത്സരിപ്പിക്കും. തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ വി.വി. രാജേഷിനെ പരിഗണിക്കും. കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിക്കുമെന്ന കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. ഇദ്ദേഹത്തെ കാസര്‍കോട്ടേക്ക് പരിഗണിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു. മുന്‍ പ്രസിഡന്റ് കൂടിയായ പി.എസ്. ശ്രീധരന്‍ പിള്ള ഇക്കുറി മത്സരിക്കാതെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അങ്ങനെവന്നാല്‍ ചെങ്ങന്നൂരാകും പരിഗണിക്കുക. സുരേഷ് ഗോപിക്കും തിരുവനന്തപുരം ജില്ലയില്‍ സീറ്റ് നല്‍കണമെന്ന നിര്‍ദേശമുണ്ട്.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എ.എന്‍. രാധാകൃഷ്ണനാണ് സാധ്യത. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ പാലക്കാട് മണ്ഡലത്തിലേക്ക് ശോഭ സുരേന്ദ്രനെ പരിഗണിക്കുന്നു.

വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയായ ബി.ഡി.ജെ.എസ്, സമുദായ പാര്‍ട്ടികളായ വി.എസ്.ഡി.പി, കെ.പി.എം.എസ് തുടങ്ങിയവയുമായും സീറ്റ് ധാരണയുണ്ടാക്കും. എന്‍.എസ്.എസിനെ അനുനയിപ്പിക്കാനും ശ്രമം നടത്തും. ബി.ജെ.പിയില്‍ നിന്ന് വിവിധ കാരണങ്ങളാല്‍ വിട്ടുപോയ ജില്ല-സംസ്ഥാന നേതാക്കളെയും അണികളെയുമെല്ലാം തിരികെ കൊണ്ടുവരാനുള്ള ചര്‍ച്ചകളും ഉടന്‍ തുടങ്ങും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top