കാറില്‍ നിന്ന് കായലില്‍ ചാടിയ യുവതിയെ കാണാതായി

mdnആലപ്പുഴ: കാറില്‍നിന്ന് കുമ്പളം കൈതപ്പുഴക്കായലില്‍ ചാടിയ യുവതിയെ കാണാതായി. ചേര്‍ത്തല പാണാവള്ളി തളിയാപറമ്പ് കുന്നേപ്പറമ്പ് വീട്ടില്‍ ഷാനിയാണ് (29) കായലില്‍ ചാടിയതെന്ന് പൊലീസ് അറിയിച്ചു.

കുമ്പളം – അരൂര്‍ പഴയ പാലത്തിലായിരുന്നു സംഭവം. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ കഴിഞ്ഞ് എറണാകുളത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാറില്‍ സഹോദരിയും സഹോദരീ ഭര്‍ത്താവും ഉണ്ടായിരുന്നു. പാലത്തില്‍ എത്തിയപ്പോള്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും ഇറങ്ങാനുള്ള ശ്രമം നടത്തിയപ്പോള്‍ കാര്‍ നിര്‍ത്തുന്നതിനിടെ ഡോര്‍ തുറന്ന് പാലത്തില്‍നിന്നും കായലിലേക്ക് ചാടുകയായിരുന്നു. പനങ്ങാട് പൊലീസ് ഉടന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. നാവിക സേനയുടെ സഹായം തേടിയിട്ടുണ്ട്. ഷാനിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. നാലുവയസ്സുള്ള കുട്ടിയുണ്ട്.

Print Friendly, PDF & Email

Leave a Comment