കൈനൂര്‍ ബി.എസ്.എഫ് കേന്ദ്രത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചു; രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്

mdnതൃശൂര്‍: കൈനൂര്‍ ബി.എസ്.എഫ് കേന്ദ്രത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. അഞ്ച് വീടുകള്‍ക്ക് കേട് സംഭവിച്ചു. തൃശൂര്‍ നഗരത്തില്‍ നിന്നും 20 കി.മി അകലെയാണ് കൈനൂര്‍ ബി.എസ്.എഫ് കേന്ദ്രം. ബി.എസ്.എഫ് കേന്ദ്രത്തില്‍ നിന്നും 500 മീറ്റര്‍ അകലെ കുന്നിന്‍ ചരുവിലെ കോക്കാത്ത് കോളനിയിലേക്ക് പൊട്ടിത്തെറിയില്‍ തെറിച്ചുവീണ കല്ലുകള്‍ കൊണ്ടാണ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റത്. കോളനിയിലെ കുണ്ടുവളപ്പില്‍ സത്യന്റെ ഭാര്യ വിലാസിനി, പെക്കാത്ത് ചെന്താമരാക്ഷന്റെ ഭാര്യ അജിത എന്നിവര്‍ക്കാണ് പരിക്ക്.

ബി.എസ്.എഫിന്റെ 162 നമ്പര്‍ ബറ്റാലിയനാണ് ഇവിടെയുള്ളത്. ഉപയോഗശൂന്യമായ ഗ്രനേഡ് നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്ഫോടനം. തെറിച്ചുവീണ ഗ്രനേഡിന്റെ മൂന്ന് കഷണങ്ങള്‍ ബി.എസ്.എഫ് ജവാന്‍മാര്‍ എടുത്തുകൊണ്ട് പോയതായി പരിസരവാസികള്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment