Flash News

ജയില്‍ ചാടിയ പ്രതി 22 വര്‍ഷത്തിനുശേഷം പിടിയില്‍

February 9, 2016 , സ്വന്തം ലേഖകന്‍

shabir-ali-08.jpg.image.485.364തിരുവനന്തപുരം: ഭാര്യയെ കൊന്ന കേസില്‍ ശിക്ഷ അനുഭവിക്കെ 22 വര്‍ഷം മുമ്പ് ജയില്‍ ചാടിയ പ്രതി പൊലീസ് പിടിയില്‍. പാലക്കാട് പറളി സ്വദേശി ബഷീര്‍ എന്ന ഷബീര്‍ അലി (53)യാണ് പിടിയിലായത്.

കല്ലറ തടിമില്ലില്‍ ജോലിചെയ്തു വരുകയായിരുന്ന ഇയാളെക്കുറിച്ച് ഡി.ജി.പിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 1989ല്‍ മലപ്പുറം പരപ്പനങ്ങാടിയില്‍വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ ശിക്ഷിച്ചത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഇയാളെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സക്കായി കൊണ്ടുപോയി. ഇവിടെ നിന്ന് രക്ഷപ്പെട്ട ഇയാള്‍ തിരുവനന്തപുരത്തേക്ക് കടക്കുകയായിരുന്നു. 1989ല്‍ പരപ്പനങ്ങാടിയില്‍ പണിയെടുക്കവെ ഇയാള്‍ ഒരു യുവതിയുമായി അടുക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്ന്, പരസ്ത്രീബന്ധത്തെ തുടര്‍ന്ന് ഭാര്യയുമായി തെറ്റുകയും അവരെ കൊലപ്പെടുത്തുകയുമായിരുന്നു. 22 വര്‍ഷംമുമ്പ് കല്ലറയില്‍ എത്തിയ ബഷീറിന് ഇവിടെയും കുടുംബമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top