ടി.പി കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല വീണ്ടും കേന്ദ്രത്തിന് കത്തയച്ചു

Ramesh-Chennithalaതിരുവനന്തപുരം: ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്രസര്‍ക്കാറിന് വീണ്ടും കത്തയച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, സി.ബി.ഐയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് എന്നിവര്‍ക്കാണ് കത്തയച്ചത്.

നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് ഒന്നിലേറെ തവണ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. കേസ് സി.ബി.ഐക്ക് വിടണമെന്ന ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെയും ആര്‍.എം.പി നേതാക്കളുടെയും അഭ്യര്‍ഥന മാനിച്ചാണ് വീണ്ടും കത്തയച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് സാധ്യമായതെല്ലാം ചെയ്തെന്നും സി.ബി.ഐ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment