പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹരജി ബുധനാഴ്ച ഹൈകോടതിയില്‍

P Jayarajanകൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കും. നിലപാടറിയിക്കാനും കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും നേരത്തേ കേസ് പരിഗണിച്ചപ്പോഴും ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഹരജിക്കാരന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കതിരൂര്‍ മനോജിന്റെ സഹോദരന്‍ ഉദയകുമാര്‍ നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു.

തലശേരി സെഷന്‍സ് കോടതി മൂന്നുതവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ജയരാജന്‍ ഹൈകോടതിയെ സമീപിച്ചത്. കേസുമായി ഒരു പങ്കുമില്ലന്ന് പല ഘട്ടങ്ങളിലായി അന്വേഷണ സംഘത്തിന് ബോധ്യമായിട്ടും നിരപരാധിയായ തന്നെ ബോധപൂര്‍വം സി.ബി.ഐ കേസില്‍ കുടുക്കുകയായിരുന്നെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഒരു തെളിവുമില്ലാതെ കേസില്‍ പ്രതിചേര്‍ത്തത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (യു.എ.പി.എ) നിയമപ്രകാരം കേസ് ചുമത്താന്‍ മതിയായ കുറ്റം ആരോപണങ്ങളില്‍ പോലുമില്ലന്നും ഹരജിയില്‍ പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment