കേരള കോണ്‍ഗ്രസ്-സെക്കുലര്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ടി.എസ്. ജോണിനെ പുറത്താക്കി

pc-george-caseകോട്ടയം: ടി.എസ്. ജോണിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയതായി കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാവ് പി.സി. ജോര്‍ജ് അറിയിച്ചു. ചെയര്‍മാനായി പി.സി. ജോര്‍ജിനെ തെരഞ്ഞെടുത്തു.

പുനഃസംഘടനയുടെ ഭാഗമായി ഈമാസം 26ന് കോട്ടയത്ത് സംസ്ഥാന കമ്മിറ്റി യോഗം ചേരും. തക്കതായ കാരണമുണ്ടെങ്കില്‍ പാര്‍ട്ടി ഭരണഘടനാപ്രകാരം ചെയര്‍മാനെ പുറത്താക്കാന്‍ സംസ്ഥാന എക്സിക്യൂട്ടിവിനും സംസ്ഥാന കമ്മിറ്റിക്കും അധികാരമുണ്ട്. ഇത് ഉപയോഗിച്ചാണ് ടി.എസ്. ജോണിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയത്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി രാഷ്ട്രീയമായി സഹകരിക്കാന്‍ 2015 ഒക്ടോബര്‍ രണ്ടിന് കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനിച്ചു. അത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. ഇതിന് വിരുദ്ധമായി പരസ്യപ്രസ്താവന നടത്തുകയും ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് ധാരണക്ക് ചര്‍ച്ച നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ടി.എസ്. ജോണിനെ പുറത്താക്കിയതെന്ന് ജനറല്‍ സെക്രട്ടറി എന്‍. ഭാസ്കരന്‍പിള്ള അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. തീരുമാനം ടി.എസ്. ജോണിനെ ഒൗദ്യോഗികമായി അറിയിക്കും. ക്ഷമാപണം നടത്തി തിരികെ വരാന്‍ അവസരമൊരുക്കുന്നതിന് നാലുപേരെയും നിയോഗിച്ചു.

കര്‍ഷകരെ വഞ്ചിച്ച കെ.എം. മാണിയും മന്ത്രിസ്ഥാനത്ത് തുടരുന്ന പി.ജെ. ജോസഫും ടി.എസ്. ജോണും കര്‍ഷക ജനതയോട് നീതിപുലര്‍ത്താന്‍ രാഷ്ട്രീയ ജീവിതം മതിയാക്കണം. കേരള കോണ്‍ഗ്രസുകളെ ഒറ്റ രാഷ്ട്രീയ പ്രസ്ഥാനമായി മാറ്റുന്നതിന് നേതൃതല ചര്‍ച്ചക്ക് സെക്കുലര്‍ മുന്നിട്ടിറങ്ങും. പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ക്കും പരിവര്‍ത്തിത ക്രൈസ്ത വിഭാഗങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും ഒരേക്കര്‍ ഭൂമിവീതം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇതിന് യോജിക്കാന്‍ കഴിയുന്ന സംഘടനകളുമായി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment