Flash News

യു.ഡി.എഫ് ഊതിക്കാച്ചിയ പൊന്നുപോലെ തിളങ്ങും -ലീഗ്

February 10, 2016 , സ്വന്തം ലേഖകന്‍

et_muhammed_basheer_muslim_league_kerala_thejasnewsതിരുവനന്തപുരം: സോളാര്‍കേസും ബാര്‍കോഴയും ചര്‍ച്ചചെയ്യപ്പെടുന്നത് യു.ഡി.എഫിന് ഗുണകരമാണെന്നും വിവാദങ്ങള്‍ക്കൊടുവില്‍ യു.ഡി.എഫ് ഊതിക്കാച്ചിയ പൊന്നുപോലെ തിളങ്ങുമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.

സോളാറിനും ബാര്‍കോഴക്കും പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തിലത്തെിയാല്‍ പൂട്ടിയ 418 ബാറും തുറക്കുമെന്ന് ബിജു രമേശിന് ഉറപ്പുകൊടുത്തത് കോടിയേരിയാണെന്ന് ശബ്ദരേഖയില്‍ തെളിഞ്ഞതാണ്. മന്ത്രി മാണിക്കെതിരെ ക്രൈംബ്രാഞ്ച് എസ്.പിയെ മുന്നില്‍ നിര്‍ത്തിയാണ് സി.പി.എമ്മും ഇടതുമുന്നണിയും കളിച്ചത്. ഇതുതന്നെയാണ് സോളാറിലും സംഭവിക്കുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ നമ്പാന്‍ കൊള്ളാം എന്ന കെ.എം. മാണിയുടെ പ്രസ്താവന വളച്ചൊടിക്കേണ്ട ആവശ്യമില്ല. ആരെയും സഹായിക്കുന്ന നിലപാട് അന്നും ഇന്നും ലീഗിനില്ല. യു.ഡി.എഫിലെ കക്ഷികളെക്കുറിച്ചും നേതാക്കളെക്കുറിച്ചും ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ യാഥാര്‍ഥ്യമില്ലന്ന് ലീഗിന് നല്ല ബോധ്യമുണ്ട്. ലീഗിന്റെ പിന്തുണയോടെയാണ് ബാറുകള്‍ പൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയുമായി യു.ഡി.എഫിലെ എല്ലാ കക്ഷികളും സഹകരിക്കുന്നുണ്ട്. ഇടുങ്ങിയ ചിന്താഗതി ലീഗിനില്ല. ഓരോ വിവാദം കഴിയുമ്പോഴും യു.ഡി.എഫിന്റെ തിളക്കം വര്‍ധിക്കുകയാണെന്നും ഇ.ടി പറഞ്ഞു.

കേരളയാത്ര വ്യാഴാഴ്ച വൈകീട്ട് നാലിന് ശംഖ്മുഖം കടപ്പുറത്ത് സമാപിക്കും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേരുന്ന സമാപനസമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top