ദ പീപ്പിള്‍ സംസ്ഥാന നേതൃ­സ­മിതി ഫെ­ബ്രു­വരി 12ന് വാഴ­ക്കു­ളത്ത്

Newsimg1_60513917കോട്ടയം: കേര­ള­ത്തിലെ വിവിധ കര്‍ഷക­പ്ര­സ്ഥാ­ന­ങ്ങ­ളുടെ ഐക്യ­വേ­ദി­യായ ദ പീപ്പിള്‍ സംസ്ഥാന നേതൃ­സ­മിതി ഫെബ്രു­വരി 12 വെള്ളി­യാഴ്ച രാവിലെ 10.30ന് മൂവാ­റ്റു­പു­ഴ­യ്ക്ക­ടുത്ത് വാഴ­ക്കു­ളത്ത് ഇന്‍ഫാം ഹാ­ളില്‍ ചേരു­ന്ന­താ­ണ്. ദ പീപ്പിള്‍ കോര്‍ഡി­നേ­റ്റര്‍ ഷെവ­ലി­യര്‍ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യന്‍ അദ്ധ്യ­ക്ഷത വഹി­ക്കും. ആനു­കാ­ലിക കാര്‍ഷിക പ്രശ്‌ന­ങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുക­ളുടെ കര്‍ഷകവിരുദ്ധ നില­പാ­ടു­കള്‍, സംയുക്ത തുടര്‍ പ്രക്ഷോ­ഭ­ങ്ങള്‍, കാര്‍ഷിക സംരംഭ പദ്ധ­തി­കള്‍, ബാങ്കു­ക­ളുടെ കര്‍ഷക ജപ്തി ഭീഷ­ണി­കള്‍ എന്നിവ പ്രധാ­ന­മായും ചര്‍ച്ച­ചെ­യ്യ­പ്പെ­ടും.

ഇന്‍ഡ്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌­മെന്റ് (ഇന്‍ഫാം), ഹൈറേഞ്ച് സംര­ക്ഷണ സമി­തി (ഇ­ടു­ക്കി), ദേശീയ കര്‍ഷക സമാ­ജം (പാ­ല­­ക്കാ­ട്), പശ്ചി­മ­ഘട്ട ജനസംര­ക്ഷണ ­സ­മി­തി (കോ­ഴി­ക്കോ­ട്), കുട്ട­നാട് വി­ക­സ­ന­സ­മി­തി (ആ­ല­പ്പു­ഴ), കേരള സ്വതന്ത്ര മത്സ്യ­ത്തൊ­ഴി­ലാളി ഫെഡ­റേ­ഷന്‍ (തി­രു­വ­ന­ന്ത­പു­രം), സനാ­തനം കര്‍­ഷ­ക­സ­മിതി (കൊ­ല്ലം), കര്‍ഷ­ക­വേദി (കോ­ട്ട­യം), വെസ്റ്റേണ്‍ ഘട്ട് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ (മ­ല­പ്പു­റം), പരി­യാരം കര്‍ഷ­ക­സ­മിതി (തൃ­ശൂര്‍), ദേശീയ കര്‍ഷക സമിതി, തീര­ദേശ പ്രസ്ഥാ­ന­മായ “”കടല്‍” (ആ­ല­പ്പു­ഴ), കാഞ്ഞി­ര­പ്പുഴ മല­യോര സംര­ക്ഷണ­സ­മിതി (പാ­ല­ക്കാ­ട്), കേരകര്‍ഷകസംഘം (എ­റ­ണാ­കു­ളം), സംസ്ഥാന ഇഎ­ഫ്­എല്‍ പീഡിത കൂട്ടായ്മ, റബര്‍ കര്‍ഷക സംര­ക്ഷണ സമി­തി, അഗ്രി­കള്‍ച്ച­റല്‍ ഫോറം, സെന്റര്‍ ഫോര്‍ കണ്‍സ്യൂ­മര്‍ എഡ്യു­ക്കേന്‍, സെന്റര്‍ ഫോര്‍ ഫാര്‍മേഴ്‌സ് ഗൈഡന്‍സ് ആന്റ് റിസേര്‍ച്ച് തുടങ്ങി 32 കര്‍ഷകസംഘ­ട­ന­ക­ളുടെ പ്രതി­നി­ധി­കള്‍ സമ്മേ­ള­ന­ത്തില്‍ പങ്കെ­ടു­ക്കു­ന്ന­താ­ണ്.

വാര്‍ത്ത: ഷൈജു ചാക്കോ

Print Friendly, PDF & Email

Leave a Comment