Flash News

തുഞ്ചന്‍ ഉത്സവം ശനിയാഴ്ച മുതല്‍

February 12, 2016 , സ്വന്തം ലേഖകന്‍

mdnതിരൂര്‍: തുഞ്ചന്‍ ഉത്സവത്തിന് ശനിയാഴ്ച തിരശ്ശീല ഉയരും. ഗാന്ധിജിയുടെ പൗത്രന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് തിരിതെളിയിക്കുക. നാലു ദിവസങ്ങളിലായി തുഞ്ചന്‍ സാഹിത്യോത്സവം, ദക്ഷിണേന്ത്യന്‍ കാവ്യോത്സവം, പുസ്തകോത്സവം, കലോത്സവം തുടങ്ങിയവ നടക്കും. ശനിയാഴ്ച രാവിലെ പത്തിനാണ് ഉദ്ഘാടന സമ്മേളനം. ഉച്ചക്ക് 12ന് കെ. ജയകുമാര്‍ തുഞ്ചന്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കും.

1.30ന് കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള ദ്രുതകവിതാ രചനാമത്സരവും 2.30ന് സാഹിത്യക്വിസും നടക്കും. വൈകീട്ട് 5.30ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് കലോത്സവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുച്ചിപ്പുടി അരങ്ങേറും. 14ന് രാവിലെ എട്ടിന് എഴുത്താണി എഴുന്നള്ളിക്കും. പത്തിന് ‘സര്‍ഗാത്മകതയും സ്വാതന്ത്ര്യവും’ ദേശീയ സെമിനാര്‍ ജ്ഞാനപീഠം ജേതാവ് ബാല്‍ചന്ദ്ര നേമഡെ ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് 2.30ന് രണ്ടാം സെഷനില്‍ രുഗ്മിണി ഭയ നായര്‍, വി.വി. സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് കര്‍ണാടക സംഗീതകച്ചേരി നടക്കും.15ന് ‘സര്‍ഗാത്മകതയും സ്വാതന്ത്ര്യവും സാംസ്കാരികരംഗവും’ സെമിനാറില്‍ സാറാ ജോസഫ്, കെ.സി. നാരായണന്‍ എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് 2.30ന് ദക്ഷിണേന്ത്യന്‍ കാവ്യോത്സവം മഹാകവി അക്കിത്തം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് പത്മശ്രീ ശോഭനയുടെ ഭരതനാട്യം അരങ്ങേറും.

16ന് രാവിലെ പത്തിന് ‘സാഹിത്യത്തെ മാറ്റിനിര്‍ത്തുന്ന മലയാള പാഠ്യപദ്ധതി’ വിദ്യാഭ്യാസ സെമിനാറില്‍ എം.ടി. വാസുദേവന്‍ നായര്‍ പ്രസംഗിക്കും. ഉച്ചക്ക് 2.30ന് രണ്ടാം സെഷനില്‍ എം.എം. ബഷീര്‍, എല്‍. സുഷമ, പി. സുരേഷ്, രാധാമണി അയിങ്കലത്ത്, കെ. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. വൈകീട്ട് നാലിന് അക്ഷരശ്ലോകവും 6.30ന് ഒഡീസി നൃത്തവും അരങ്ങേറും. 5.30ന് സമാപന സമ്മേളനം നടക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top