ചുഴലിക്കാറ്റ് ദുരിതാശ്വാസ നിധി വിതരണവും സമ്മേളനവും

getNewsImagesചുഴലിക്കൊടുങ്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന റൗളറ്റ് , ഗാര്‍ലന്റ് നിവാസികള്‍ക്ക് ആശ്വാസമേകി TPV ഗ്ലോബല്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ ഇരുനഗരങ്ങളിലെയും മേയര്‍മാര്‍ അനുമോദിക്കുകയുണ്ടായി. റൗളറ്റ് മേയര്‍ ടോഡ്­ ഗോട്ടെലും, ഗാര്‍ലന്റ് മേയര്‍ ഡഗ്ലസ് അത്താസും TPV ഗ്ലോബലിന്റെ പ്രവര്‍ത്തനങ്ങളെ മുക്തികണ്ഠം പ്രശംസിക്കുകയുണ്ടായി.

ദുരിതബാധിതര്‍ക്കായി ഏര്‍പ്പെടുത്തിയ വിതരണ കേന്ദ്രങ്ങളില്‍ സഹായസഹകരണങ്ങളും അവശ്യ വസ്തുക്കളും എത്തിച്ചു കൊടുക്കുകയും, അതിലുപരി TPV ഗ്ലോബലിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ദുരിതാശ്വാസ സഹായ നിധി വഴി പതിനായിരത്തിലധികം ഡോളര്‍ സമാഹരിക്കുകയും ചെയ്തു.

ഈ വരുന്ന മാര്‍ച്ച് 12ന് റൗളറ്റ് കമ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തുന്ന ചടങ്ങില്‍ വെച്ച് ഈ തുക റൗളറ്റ് , ഗാര്‍ലന്റ് നഗരങ്ങളിലെ മേയര്‍മാര്‍ക്ക് കൈമാറുന്നതാണെന്ന് TPV ഗ്ലോബലിന്റെ പ്രസിഡന്റ്­ ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ അറിയിച്ചു. രണ്ടു നഗരങ്ങളിലെയും മേയര്‍മാര്‍ ഈ ചടങ്ങില്‍ സംബന്ധിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എന്നും, ഇത് TPV ഗ്ലോബല്‍ നടത്തുന്ന നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമായി കാണുന്നുവെന്നും, അതില്‍ അതിയായ സന്തോഷം TPV ഗ്ലോബലിന്റെ പ്രവര്‍ത്തകര്‍ക്ക് ഉണ്ടെന്നും ഫ്രിക്‌സ്‌മോന്‍ പറഞ്ഞു.

അതേസമയം, ധുരിതബാധിതരായ ഇരുപതിലധികം കുടുംബങ്ങളില്‍ നിന്നും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും വരും നാളുകളില്‍ അവയെല്ലാം വേണ്ട വിധം പരിഗണിക്കുമെന്നും ഫ്രിക്‌സ്‌മോന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, പ്രസിഡന്റ്­ 469­ 660­ 5522, സിബി മാത്യു, വൈസ് പ്രസിഡന്റ്­ 214 ­450­ 2805, ജോസഫ്­ ദേവസ്യ, സെക്രട്ടറി 443 ­243­ 7844, ടോമി ജോസഫ്­, ട്രഷറര്‍ 469 ­951­ 6639, ഷാജി നീരാക്കല്‍, പി.ആര്‍.ഒ 214­ 399 ­5843.

ജോയി­ച്ചന്‍ പുതു­ക്കുളം

getPhoto

Print Friendly, PDF & Email

Related News

Leave a Comment