Flash News

ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണ രേഖ -പിണറായി

February 13, 2016 , സ്വന്തം ലേഖകന്‍

pinarayi-2_4_2കരുനാഗപ്പള്ളി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചത് ബജറ്റല്ല, തെരഞ്ഞെടുപ്പ് പ്രചാരണ രേഖയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നാടിന് ഗുണകരമായതൊന്നും ബജറ്റിലില്ല. രണ്ടുമാസത്തേക്കുള്ള താല്‍ക്കാലിക ബജറ്റിന് പകരം സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിച്ചത്.

നവകേരള യാത്രയുടെ ഭാഗമായി കരുനാഗപ്പള്ളിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. ഭരണമാറ്റം ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി വരെ പറഞ്ഞ സാഹചര്യത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ടും താല്‍ക്കാലിക ബജറ്റും മതിയായിരുന്നു. പുതിയ സര്‍ക്കാറിന് പുതുക്കിയ ബജറ്റ് അവതരിപ്പിക്കേണ്ടിവരും. സാമ്പത്തിക അവലോകനത്തിലും ബജറ്റിലും വ്യത്യസ്ത കണക്കുകളാണ്.

1980കളുടെ അവസാനം മുതല്‍ വളര്‍ച്ചാനിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ മെച്ചമായിരുന്നു കേരളത്തിലെ സ്ഥിതി. എന്നാല്‍, ഇപ്പോള്‍ ദേശീയ ശരാശരിയെക്കാള്‍ താഴെയാണ്. ദേശീയ വളര്‍ച്ചാനിരക്ക് 7.3 ശതമാനം ആയിരിക്കെ സംസ്ഥാനത്തേത് 4.3 ശതമാനം മാത്രമാണ്. കാര്‍ഷികമേഖലയില്‍ ഉല്‍പാദനം കുറഞ്ഞു. വ്യവസായമേഖലയില്‍ മുരടിപ്പാണ്. പരമ്പരാഗത വ്യവസായ മേഖല തകര്‍ച്ചയിലും പൊതുമേഖലാസ്ഥാപനങ്ങള്‍ നഷ്ടത്തിലുമാണ്. വന്‍കിടവ്യവസായം വന്നിട്ടില്ല. കെട്ടിടനിര്‍മാണരംഗവും മന്ദീഭവിച്ചു. ഗള്‍ഫ് പ്രതിസന്ധി ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്ന് കണ്ടറിയണം. അതിനെ പ്രതിരോധിക്കുന്ന നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല.

സര്‍ക്കാര്‍ വികസനത്തെ പിന്നോട്ട് കൊണ്ടുപോയി. അതിവേഗം ബഹുദൂരം കേരളം പിന്നാക്കം പോവുകയായിരുന്നു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഒന്നരമാസം മാത്രമാണ് അവശേഷിക്കുന്നത്. 27833 കോടിയുടെ പദ്ധതി ഇനിയും നടപ്പാക്കാനുണ്ട്. കഴിഞ്ഞദിവസം വരെ 7796 കോടിയാണ് ചെലവഴിച്ചത്. ബജറ്റില്‍ റവന്യൂ കമ്മി കുറച്ചുകാണിക്കാനും ശ്രമം നടന്നു. ഇതിനിടെയാണ് 1575 കോടിയുടെ അധികച്ചെലവ് പ്രഖ്യാപിച്ചത്. പുതിയ പദ്ധതി പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പിനു വേണ്ടിയാണ്. നികുതി പൂര്‍ണമായും പിരിച്ചിരുന്നെങ്കില്‍ പദ്ധതി അടങ്കലില്‍ 50 ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയുമായിരുന്നു. 1500 കോടിയോളം കരാറുകാര്‍ക്ക് കുടിശ്ശികയുമുണ്ട്. റവന്യൂ വരുമാനം വര്‍ധിക്കാത്തതിനാല്‍ പദ്ധതിച്ചെലവ് വെട്ടിക്കുറച്ചിട്ടും കമ്മി വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top