പൂന്താനം സാഹിത്യോത്സവം തുടങ്ങി

mdnപെരിന്തല്‍മണ്ണ: പൂന്താനം സാഹിത്യോത്സവത്തിന് യുവ എഴുത്തുകാര്‍ക്കുള്ള കഥ-കവിതാ ക്യാമ്പോടെ തുടക്കമായി. സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാര്‍ക്ക് പുതിയ കാലത്തെ അഭിസംബോധന ചെയ്യാന്‍ കഴിയണമെന്നും ദീര്‍ഘകാല ബോധമുണ്ടായാല്‍ മാത്രമേ സാഹിത്യസൃഷ്ടികള്‍ കാലത്തെ അതിജീവിച്ച് നിലനില്‍ക്കൂവെന്നും അദ്ദേഹം പറഞ്ഞു.

പൂന്താനം സാഹിത്യോത്സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക ‘ജ്ഞാനപ്പാന’ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ പ്രകാശനം ചെയ്തു. റിട്ട. എ.ഡി.എം സുരേന്ദ്രന്‍ ഏറ്റുവാങ്ങി. അബു ഇരിങ്ങാട്ടിരി, മേലാറ്റൂര്‍ രാധാകൃഷ്ണന്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, കെ.എം. വിജയകുമാര്‍, എം. രാമദാസ്, പി. രതീഷ് എന്നിവര്‍ സംസാരിച്ചു. കഥ-കവിതാ ശില്‍പശാല രാജന്‍ കരുവാരകുണ്ട്, റഹ്മാന്‍ കിടങ്ങയം, ജി.കെ. രാംമോഹന്‍, അശോക് കുമാര്‍ പെരുവ എന്നിവര്‍ നയിച്ചു.

ശനിയാഴ്ച രാവിലെ 10ന് സാഹിത്യോത്സവം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പൂന്താനം കവിത അവാര്‍ഡ് സമര്‍പ്പണം കഥാകൃത്ത് ടി. പത്മനാഭന്‍ നിര്‍വഹിക്കും.

Print Friendly, PDF & Email

Leave a Comment