ശ്രീലങ്കന്‍ പ്രധാനമന്ത്രിക്ക് സ്വീകരണം

ekg1കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒൗദ്യോഗിക സ്വീകരണം നല്‍കി. സര്‍ക്കാറിന്റെ അതിഥിയായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

കൊളംബോയില്‍ നിന്നുള്ള വിമാനത്തില്‍ രാവിലെ 8.45നാണ് റനില്‍ വിക്രമസിംഗെ നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഭാര്യ പ്രഫ. മൈത്രി വിക്രമസിംഗെയും കൂടെയുണ്ടായിരുന്നു. വിമാനത്താവളത്തിലെ അറൈവല്‍ ടെര്‍മിനലില്‍ പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

കലക്ടര്‍ എം.ജി. രാജമാണിക്യം, ഐ.ജി മഹിപാല്‍ യാദവ്, റൂറല്‍ പൊലീസ് ചീഫ് യതീഷ്ചന്ദ്ര, ചീഫ് പ്രോട്ടോകോള്‍ ഓഫിസര്‍ ടി.പി. വിജയകുമാര്‍ എന്നിവര്‍ സ്വീകരിച്ചു. മാരിയറ്റ് ഹോട്ടലില്‍ പ്രഭാതഭക്ഷണത്തിനുശേഷം ശ്രീലങ്കന്‍ പ്രധാനമന്ത്രിയും സംഘവും റോഡ് മാര്‍ഗം ഗുരുവായൂരിലേക്ക് പോയി. ക്ഷേത്രദര്‍ശനത്തിനുശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment