Flash News

ഡോ. എ.കെ.ബി. പിള്ള ഫൊക്കാനാ കേരള സെമിനാർ അദ്ധ്യക്ഷൻ

February 14, 2016 , ശ്രീകുമാർ ഉണ്ണിത്താൻ

akbന്യൂയോർക്ക്‌:2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയിൽ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.നോർത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തിൽ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാൻ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹിൽട്ടൺ സ്യൂട്ട്‌ ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിൽ സമകാലീനപ്രസക്തിയുള്ള മറ്റൊരു ആശയം ജനങ്ങള്‍ക്കായി കാഴ്‌ച വെയ്‌ക്കുന്നു. നാളിതുവരെ അവതരിപ്പിച്ചതിനേക്കാൾ വ്യത്യസ്ഥമായ കാഴ്‌ചപ്പാടുകളോടെ തയ്യാറാക്കിയ ഈ ആശയം `കേരള കമ്മിറ്റി’ എന്ന പേരിൽ കൺവൻഷനിൽ അവതരിപ്പിക്കുന്നത്‌ പ്രശസ്‌ത മാനവവികാസ ശാസ്‌ത്രജ്ഞനും സാഹിത്യകാരനുമായ ഡോ. എ.കെ.ബി. പിള്ളയാണ്‌.

കൺവൻഷന്റെ മുഖ്യ ആകർഷകങ്ങളിലൊന്നായ സെമിനാറുകളിൽ ` കേരള സെമിനാർ’ എന്ന പേരില്‍ അദ്ദേഹം നയിക്കുന്ന ചർച്ചകൾ ജനങ്ങൾക്ക്‌ ഏറെ ഉപകാരപ്രദമാകുമെന്നു മാത്രമല്ല, ഓരോ വ്യക്തികളുടേയും ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രതിവിധികളും ചർച്ച ചെയ്യപ്പെടുകയും ചെയ്യും. അമേരിക്കൻ മലയാളികളും കേരളവുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങൾക്ക്‌ പ്രായോഗികമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുക എന്ന ദൗത്യം ഫൊക്കാനയുടെ ലക്ഷ്യങ്ങളിലൊന്നാണല്ലോ. അവയിൽ സുപ്രധാനമായവ കേരളത്തിലെ സ്വത്തുക്കളുടെ സംരക്ഷണം, കേരളവുമായുള്ള മലയാളികളുടെ സാംസ്‌ക്കാരികവും വൈകാരികവുമായ ബന്ധങ്ങൾ ദൃഢപ്പെടുത്തുക, അതിലുപരി കേരളത്തിന്റെ വികസനത്തിൽ മറുനാടൻ മലയാളികളുടെ സഹകരണം ഉറപ്പാക്കുക?എന്നിവ ഉള്‍പ്പെടുന്നു. ഈ വിഷയങ്ങളിൽ നൈപുണ്യം നേടിയിട്ടുള്ള പ്രഗത്ഭനാണ്‌ ഡോ. എ.കെ.ബി. പിള്ള.

കേരളത്തിലെ ഇന്നത്തെ രൂക്ഷമായ മുല്യച്ചുതിയിൽ നിന്നും പുനരുദ്ധികരിക്കാൻ കഴിയുമോ? കഴിയും! പ്രേത്യകിച്ചു അമേരിക്കയിലെ മലയാളികൾക്ക്, ഇതാണ് ലോകപ്രശസ്‌ത മാനവവികാസ ശാസ്‌ത്രജ്ഞനും സാഹിത്യകാരനും , കേരള വികസകര്യങ്ങളിൽ ശ്രദ്ധേയനുമയ ഡോ. എ.കെ.ബി. പിള്ളയുടെ നിശിതമായ വിക്ഷണം. ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനിലെ കേരള വികസന സെമിനറിന്റെ ചെയർപേർസനുമാണ് ഡോ . എ.കെ.ബി. പിള്ള . ഈ സെമിനാറിൽ അമേരിക്കയിൽ നിന്നും ലോകത്തിന്റെ മറ്റു ഭാങ്ങളിൽ നിന്നുംമുള്ള വിദദ്ധർ പങ്കെടുക്കും.

പ്രകൃതിയുടെ പുനനിർമ്മണം, കൃഷി ,വെവസായം, വിദ്യാഭ്യാസം സംസ്കരികസ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ വിഷയങ്ങളും ഈ സെമിനാറിൽ ചർച്ച ചെയ്യപെടും.കേരളത്തില മുതൽ മുടക്കാൻ അമേരികൾ മയളികൾക് അവസരം ഒരുക്കുക എന്നത് കുടിയാണ് സെമിനറിന്റെ ലെക്ഷ്യം. പ്രവാസികൾ ഇന്ന്‌ നേരിടുന്ന ഒട്ടനവധി പ്രശ്‌നങ്ങളും ഈ സെമിനാറിൽ ചർച്ച ചെയ്യപ്പെടുമെന്ന്‌ ഡോ. എ.കെ.ബി. പിള്ള പറഞ്ഞു.

ഡോ. എ.കെ.ബി. പിള്ള ഫൊക്കാനായുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ കേരളസ്‌ ഡെവലപ്പ്മെൻറ് എ മനിഫസ്ടോ എന്ന പുസ്തകം ആവശ്യപെടുന്നവർക്ക് ഇമെയിൽ വഴി എത്തിക്കുന്നതാണ്.
1972 മുതൽ കേരളത്തിലെ വികസന കര്യങ്ങളിൽ ഗവേഷണങ്ങൾ നടത്തിവരുന്ന ഡോ. എ.കെ.ബി. പിള്ളയുടെ
വിക്ഷണം ചുരുങ്ങിയ കാലംകൊണ്ട് ചുരുങ്ങിയ ചിലവിൽ കേരളത്തെ സുഭിക്ഷമാക്കം എന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പ്രൊഫ. എ.കെ.ബി. പിള്ളയുമായി ബന്ധപ്പെടുക: ഫോണ്‍: 718 601 0791 drakbconsultancy@gmail.com.

വാര്‍ത്ത: ശ്രീകുമാർ ഉണ്ണിത്താൻ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top