Flash News

കനയ്യ കുമാറിന്റെ കസ്റ്റഡി നീട്ടി, മോചനം വരെ പഠിപ്പുമുടക്കുമെന്ന് വിദ്യാര്‍ഥികള്‍

February 16, 2016 , സ്വന്തം ലേഖകന്‍

Kanhayya-Kumarന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റുചെയ്ത ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ കസ്റ്റഡി രണ്ടു ദിവസത്തേക്കുകൂടി നീട്ടി. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജി ചൊവ്വാഴ്ച പരിഗണിക്കും. കനയ്യയുടെ മോചനംവരെ പഠിപ്പുമുടക്ക് തുടരുമെന്ന് വിവിധ വിദ്യാര്‍ഥി സംഘടനകളും വിദ്യാര്‍ഥികളുടെ അവകാശ സംരക്ഷണത്തിനും കാമ്പസിന്റെ സ്വതന്ത്രസ്വഭാവം നിലനിര്‍ത്തുന്നതിനാവശ്യമായ സകല പിന്തുണയും നല്‍കുമെന്ന് അധ്യാപക സംഘടനയും വ്യക്തമാക്കി.

അതിനിടെ പഠിപ്പുമുടക്ക് അവസാനിപ്പിക്കണമെന്നും വിഷയങ്ങള്‍ രമ്യമായി പരിഹരിക്കാമെന്നും അറിയിച്ച വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാര്‍ താന്‍ പൊലീസിനെ കാമ്പസിലേക്ക് വിളിച്ചു വരുത്തുകയോ കുട്ടികളെ അറസ്റ്റുചെയ്യാന്‍ അനുവദിക്കുകയോ ചെയ്തിട്ടില്ലന്നും നിയമവ്യവസ്ഥക്ക് അനുസൃതമായ നടപടികള്‍ സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കി നല്‍കുക മാത്രമാണ് ചെയ്തതെന്നും ന്യായീകരിച്ചു.

എന്നാല്‍ കനയ്യയെ അറസ്റ്റു ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസി അറിയിച്ചു. അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ഇദ്ദേഹം പങ്കെടുത്തതിനും രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയതിനും തെളിവുണ്ടെന്നും കമീഷണര്‍ പറഞ്ഞു. എ.ബി.വി.പി പ്രവര്‍ത്തകര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ബസി കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top