പി.കെ. മൊഹന്തി ചീഫ് സെക്രട്ടറി

mohanthiതിരുവനന്തപുരം: പി.കെ. മൊഹന്തിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കും. നിലവിലെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കെ.എസ്.ഐ.ഡി.സി ചെയര്‍മാനായി തുടരും. ഈ മാസം 29 വരെ ജിജി തോംസണിന് കാലാവധിയുണ്ട്. അദ്ദേഹം സ്ഥാനമൊഴിയുന്നതോടെ ഒഡിഷ സ്വദേശിയായ പ്രദീപ്കുമാര്‍ മൊഹന്തി ചുമതലയേല്‍ക്കും.

രണ്ടുമാസത്തോളം മാത്രം കാലാവധിയുള്ള മൊഹന്തിക്ക് മേയ് ഒന്നുവരെ ചീഫ് സെക്രട്ടറിയായി തുടരാം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) ഡയറക്ടറാണ് നിലവില്‍ പി.കെ. മൊഹന്തി. നേരത്തേ വനം-പരിസ്ഥിതി വകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്നു. വനം വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് അദ്ദേഹം ഐ.എം.ജി ഡയറക്ടറായത്.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും മാനേജ്മെന്റില്‍ പി.ജി ഡിപ്ലോമയുമുള്ള അദ്ദേഹം കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി 1982 സെപ്റ്റംബറിലാണ് ഒൗദ്യോഗിക ജീവിതമാരംഭിച്ചത്. പാലക്കാട് സബ് കലക്ടര്‍, മലപ്പുറം കലക്ടര്‍, പട്ടികജാതി-വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍, കൃഷി സെക്രട്ടറി, സപ്ലൈകോ ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ പ്രതിരോധം, ടൂറിസം, പേഴ്സനല്‍, സാംസ്കാരികം മന്ത്രാലയങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിജി തോംസണ്‍ 2015 ജനുവരിയിലാണ് ചുമതലയേറ്റത്.

Print Friendly, PDF & Email

Leave a Comment