കോണ്‍ഗ്രസ് സഖ്യം സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിക്കും, പി.ബിയില്‍ ഭൂരിപക്ഷവും സഖ്യത്തിന് എതിര്

cpm-congressന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സി.പി.എം ബംഗാള്‍ ഘടകത്തിന്റെ ആവശ്യം കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. പി.ബി യോഗം വിഷയം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനത്തിലത്തൊനാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര കമ്മിറ്റിക്ക് വിട്ടത്.

പി.ബിയില്‍ ഭൂരിപക്ഷം അംഗങ്ങളും സഖ്യത്തിന് എതിരായിരുന്നു. ബംഗാള്‍ നേതാക്കളും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സഖ്യത്തിന് അനുകൂലമായിരുന്നു. എന്നാല്‍, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള തുടങ്ങിയവരും കേരള ഘടകവും കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് വാദിച്ചു. ബംഗാളില്‍ നിന്നുള്ള ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര തുടങ്ങിയ പി.ബി അംഗങ്ങള്‍ കോണ്‍ഗ്രസ് സഖ്യത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി തുടങ്ങി കേരളത്തില്‍ നിന്നുള്ളവര്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തില്‍ മാറ്റം വേണ്ടെന്നും വാദിച്ചു.

വിഷയത്തില്‍ കടുത്ത ഭിന്നത തുടരുന്ന സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല രൂപം കൊള്ളുന്നുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി പ്രാദേശിക നീക്കുപോക്കുണ്ടാക്കാന്‍ അതാതു സംസ്ഥാന ഘടകങ്ങള്‍ക്ക് കേന്ദ്രനേതൃത്വം അനുവാദം നല്‍കും. എന്നാല്‍, ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കില്ല. ബംഗാളില്‍ അവിടത്തെ സി.പി.എം ഘടകത്തിന് കോണ്‍ഗ്രസുമായി സഖ്യത്തിലത്തൊന്‍ ഈ നീക്കുപോക്ക് സഹായിക്കും. എന്നാല്‍, കേരളത്തിലെ സി.പി.എമ്മിന് കോണ്‍ഗ്രസിനെ എതിര്‍ക്കാനും ഇതുവഴി അനുവാദം ലഭിക്കും. കോണ്‍ഗ്രസുമായുള്ള സഖ്യം പാര്‍ട്ടിയിലുണ്ടാക്കിയ കടുത്ത ഭിന്നതയില്‍നിന്ന് തലയൂരാന്‍ ഇതല്ലാതെ പാര്‍ട്ടി നേതൃത്വം മറ്റു പരിഹാരമാര്‍ഗം കാണുന്നില്ല.

Print Friendly, PDF & Email

Related News

Leave a Comment