രണ്ട് മാസം കൊണ്ട് പാഠം പഠിപ്പിക്കും, ഇനി ആര് ഭരിക്കണമെന്ന് വ്യാപാരികള്‍ തീരുമാനിക്കും -ടി. നസിറുദ്ദീന്‍

Vyapari Vyavasayi Samithi convention

തൃശൂര്‍: സമസ്ത മേഖലയിലും വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനമാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും, രണ്ട് മാസം കൊണ്ട് സര്‍ക്കാറിനെ പാഠം പഠിപ്പിച്ച്, അടുത്തത് ആര് ഭരിക്കുമെന്ന് വ്യാപാരികള്‍ തീരുമാനിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യാപാരികള്‍ അകമഴിഞ്ഞ് സഹായിച്ചതിനെ തുടര്‍ന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍, സര്‍വമേഖലയിലും വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മുതിര്‍ന്ന വ്യാപാരികള്‍ക്ക് പെന്‍ഷന്‍പോലും നല്‍കുന്നില്ല. വ്യാപാരികളുമായി ഉണ്ടാക്കിയ കരാര്‍ സര്‍ക്കാര്‍ ലംഘിച്ചു. ഇനിയുള്ള രണ്ടുമാസം ഇവരെ പാഠം പഠിപ്പിക്കാനുള്ളതാണ്. അടുത്ത ഭരണത്തില്‍ കേരളത്തില്‍ ആരു വരണമെന്ന് വ്യാപാരികള്‍ നിശ്ചയിക്കും. വ്യാപാരികള്‍ക്കെതിരായ സമീപനം തുടര്‍ന്നാല്‍ വില്‍പന നികുതി കൊടുക്കേണ്ടെന്ന് തീരുമാനിക്കും -നസിറുദ്ദീന്‍ പറഞ്ഞു.

ഏകോപന സമിതി ഇനി ഇടത്തോട്ടാണോ വലത്തോട്ടാണോ തിരിയേണ്ടത് എന്ന തീരുമാനമെടുക്കാനുള്ള യോഗമാണിത്. അതിന് തീരുമാനമെടുക്കാനുള്ള അനുവാദം നല്‍കണം. തെരഞ്ഞെടുപ്പോടെ വ്യാപാരികളുടെ ശബ്ദം നിയമസഭയില്‍ മുഴങ്ങും. മൂന്ന് മാസത്തിനുള്ളില്‍ രാഷ്ട്രീയ മുന്നണികളുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കും. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയില്ല. ഇന്ന് ഉന്നതസ്ഥാനത്തിരിക്കുന്ന പലരും മുമ്പ് മറ്റുചില രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരാണ് -നസിറുദ്ദീന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment