Flash News

സുപ്രീംകോടതി ജഡ്ജി നിയമനം: ഒബാമയ്ക്ക് അനുകൂലമായി റാലി

February 17, 2016 , പി.പി. ചെറിയാന്‍

Newsimg1_67854785

വാഷിംഗ്ടണ്‍: സുപ്രീംകോടതി ജഡ്ജിയെ നിയമിക്കുന്നതിനു ഒബാമയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് ഫോര്‍ ദി അമേരിക്ക വേ (Peoples for the America Way) എന്ന സംഘടന സുപ്രീംകോടതിക്കു പുറത്ത് പ്രകടനം നടത്തി. ജസ്റ്റീസ് അന്റോണിന്‍ സ്കാലിയയുടെ മരണത്തെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

സെനറ്റില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒബാമയുടെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പുതിയ സുപ്രീം കോടതി ജഡ്ജിയെ നിയമിക്കാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചിരിക്കെ, ഒബാമ പുതിയ ജഡ്ജിയെ നിയമിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നു വ്യക്തമാക്കി.

നവംബര്‍ എട്ടിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും, 2017 ജനുവരിയിലാണ് ഒബാമ സ്ഥാനമൊഴിയുക.

അതുവരെ സുപ്രീം കോടതിയില്‍ പുതിയ ജഡ്ജിയെ നിയമിക്കാന്‍ അനുവദിക്കാതിരിക്കുന്നത് നീതിനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുമെന്നാണ് പ്രകടനത്തിനു നേതൃത്വം നല്‍കിയ പീപ്പിള്‍സ് ഫോര്‍ ദി അമേരിക്ക വേ സംഘടനകള്‍ ഉന്നയിക്കുന്ന വാദഗതി.

ഗര്‍ഭഛിദ്രം, ഇമിഗ്രേഷന്‍, വോട്ടിംഗ് റൈറ്റ്‌സ് തുടങ്ങിയ സുപ്രധാന തീരുമാനങ്ങള്‍ സുപ്രീംകോടതിക്കു മുമ്പാകെ ഇരിക്കുമ്പോള്‍ ഒഴിവു വന്ന സ്ഥാനത്തേയ്ക്ക് ജഡ്ജിയെ നിയമിക്കണമെന്നാണ് ഡമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെടുന്നത്.

വാര്‍ത്ത: പി.പി. ചെറിയാന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top