Flash News

ആര്‍.എസ്.എസുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു

February 18, 2016 , സ്വന്തം ലേഖകന്‍

blood_9ആലപ്പുഴ: ആര്‍.എസ്.എസുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിന്ന് ശരിയായ ചികിത്സ ലഭിക്കാതിരുന്നതാണ് മരണത്തിനിടയാക്കിയതെന്നും പരാതിയുണ്ട്.

പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡ് തുമ്പേച്ചിറയില്‍ പരേതനായ കര്‍ണന്റെ മകന്‍ ഷിബുവാണ് (38) മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ 11 മുതല്‍ വൈകുന്നേരം ആറുവരെ ചേര്‍ത്തല താലൂക്കില്‍ ഹര്‍ത്താല്‍ നടത്തി.

കഴിഞ്ഞ ഞായറാഴ്ച തവണക്കടവ് ഭാഗത്ത് ഷിബു അടക്കമുള്ള സി.പി.എം പ്രവര്‍ത്തകരും മയക്കുമരുന്ന് മാഫിയ അംഗങ്ങളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതായി പറയുന്നു. തുടര്‍ന്ന് അന്നുരാത്രി സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുകയും വീട്ടുകാരെ മര്‍ദിക്കുകയും ചെയ്തു. തലക്ക് മുറിവേറ്റ ഷിബുവിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്കയച്ചു. അക്രമവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ചേര്‍ത്തല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഷിബുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തലക്ക് മാരകമായി മുറിവേറ്റ ഷിബുവിന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍നിന്ന് ആവശ്യമായ ചികിത്സ ലഭിച്ചില്ലന്ന് പരാതിയുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമായിരുന്ന ഷിബുവിനെ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top