കൊച്ചി: സോളാര്‍ കമീഷന്റെ നടപടിക്രമങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയ യു.എഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും സര്‍ക്കാറിനും കമീഷന് ജസ്റ്റിസ് ജി. ശിവരാജന് നോട്ടീസ് അയച്ചു. തങ്കച്ചന് നടത്തിയ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമായിപ്പോയെന്ന് നിരീക്ഷിച്ച കമീഷന്, കമീഷന് ഓഫ് എന്‍ക്വയറി ആക്ടിലെ സെക്ഷന്‍ 10 എ പ്രകാരം നോട്ടീസ് അയക്കുകയായിരുന്നു. പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കമീഷന് ഗവണ്മെന്റ് പ്ലീഡര്‍ വഴിയാണ് നോട്ടീസ് അയച്ചത്.
യു.ഡി.എഫും സര്‍ക്കാറും ഒരേരീതിയിലാണ് ചിന്തിക്കുന്നതെങ്കില്‍ കമീഷന് ഇനി തുടരേണ്ട കാര്യമില്ലന്നും ജസ്റ്റിസ് ശിവരാജന് പറഞ്ഞു. ആവശ്യമെങ്കില്‍ യു.ഡി.എഫ് ഘടക കക്ഷികള്‍ക്കും നോട്ടീസ് അയക്കുമെന്നും വ്യക്തമാക്കി.
യു.ഡി.എഫ് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇനി ഹാജരാകാനുള്ളത്. അതിനാല്‍, തങ്കച്ചന്റെ വിമര്‍ശം ഗൗരവമേറിയതാണെന്നും കമീഷന് നിരീക്ഷിച്ചു. പി.പി. തങ്കച്ചന്റെ പരാമര്‍ശത്തിനിതിരെ അഡ്വ. സി. രാജേന്ദ്രനും കമീഷനില്‍ ഹരജി സമര്‍പ്പിച്ചു.
ഇക്കഴിഞ്ഞ 15ന് യു.ഡി.എഫിന്‍െറ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ വിശദീകരിക്കവെയാണ് സോളാര്‍ കമീഷനെതിരെ പി.പി. തങ്കച്ചന് വിമര്‍ശം ഉന്നയിച്ചത്. കമീഷന് മുന്‍വിധികളോടെയാണ് പെരുമാറുന്നതെന്നും പരിധി ലംഘിക്കുന്നുവെന്നും തങ്കച്ചന് പരാമര്‍ശം നടത്തിയിരുന്നു.
അതേസമയം, മന്ത്രി ഷിബു ബേബി ജോണിന്റെ മാപ്പപേക്ഷ കമീഷന് അംഗീകരിച്ചു. കഴിഞ്ഞദിവസം നല്കിയ സത്യവാങ്മൂലത്തില്‍ ഷിബു ബേബി ജോണ്‍ കമീഷനെതിരെ നടത്തിയ ‘വായ്നോക്കി’ പ്രയോഗത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാപ്പപേക്ഷ കമീഷന് അംഗീകരിച്ചത്. മന്ത്രിയുടെ പരാമര്‍ശം മനപ്പൂര്വമല്ലന്നും കമീഷനെയും കക്ഷികളെയും കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലന്നും ഷിബു ബേബി ജോണിന്റെ അഭിഭാഷകന് കമീഷനെ അറിയിച്ചിരുന്നു. വികാരത്തിന്റെ പുറത്ത് പ്രസംഗത്തിനിടെ പറഞ്ഞുപോയതാണെന്ന വിശദീകരണം കണക്കിലെടുത്താണ് കമീഷന് ഷിബു ബേബി ജോണിന്റെ മാപ്പപേക്ഷ അംഗീകരിച്ചത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply