കനയ്യ കുമാറിന്റെ കുടുംബത്തിന്റെ സുരക്ഷ ശക്തമാക്കി

32767ബെഗുസാരായ്: പട്യാല ഹൗസ് കോടതിക്ക് മുന്നില്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യ കുമാര്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിന്‍െറ സുരക്ഷ ശക്തമാക്കി. മക്സാസ്പൂര്‍ ടോലയിലെ വീടിന്റെയും ബന്ധുക്കളുടെയും സുരക്ഷക്കായി അഞ്ച് പൊലീസുകാരെയും ഒരു ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്. ‘ദേശവിരുദ്ധ’ മുദ്രാവാക്യം മുഴക്കിയ കനയ്യക്കും മറ്റ് വിദ്യാര്‍ഥികള്‍ക്കുമെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബെഗുസാരായിയിലെ ബി.ജെ.പി, എ.ബി.വി.പി പ്രവര്‍ത്തകരും രംഗത്തത്തെിയതോടെയാണ് സുരക്ഷ ശക്തമാക്കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment