Flash News

‘രാജ്യദ്രോഹി’യായ രാഹുലിനെ വധിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

February 19, 2016 , സ്വന്തം ലേഖകന്‍

sssssന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തെ തൂക്കിക്കൊല്ലുകയോ വെടിവെച്ച് കൊല്ലുകയോ വേണമെന്നും രാജസ്ഥാനിലെ ബെയ്ത്തൂവില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ കൈലാഷ് ചൗധരി. കനയ്യ കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിക്കുന്ന ജെ.എന്‍.യു വിദ്യാര്‍ഥികളെ രാഹുല്‍ സന്ദര്‍ശിച്ചതാണ് ചൗധരിയെ പ്രകോപിപ്പിച്ചത്.

അഫ്സല്‍ ഗുരുവിനെ രക്തസാക്ഷിയായി കാണുകയും പാകിസ്താന് സിന്ദാബാദ് വിളിക്കുകയും ചെയ്യുന്നവരെ പിന്തുണക്കുന്ന രാഹുല്‍ ഗാന്ധിക്ക് ഇന്ത്യക്കാരനായിരിക്കാന്‍ യോഗ്യതയില്ലന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ‘കിസാന്‍ സമ്മേളന’ത്തിനിടെയാണ് ചൗധരി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. രാഹുല്‍ ഗാന്ധിയെ മാത്രമല്ല, ഇന്ത്യക്കെതിരെ സംസാരിക്കുന്ന എല്ലാവരെയും കൊലപ്പെടുത്തണമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ജെ.എന്‍.യു പ്രതിഷേധത്തിന് പിന്തുണ അറിയിച്ചത്തെിയ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. വിദ്യാര്‍ഥികളുടെ വായ മൂടിക്കെട്ടാന്‍ ആഗ്രഹിക്കുന്നവരാണ് യഥാര്‍ഥത്തില്‍ ദേശവിരുദ്ധരെന്നും അഭിപ്രായപ്രകടനം നടത്തുകമാത്രം ചെയ്ത കനയ്യ കുമാറിനെ സര്‍ക്കാര്‍ രാജ്യദ്രോഹിയായി ചാപ്പകുത്തിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണ അറിയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കാന്‍ അലഹബാദ് ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top