Flash News
ലൈഫ് മിഷന്‍ പദ്ധതിയില്‍ വ്യാപക ക്രമക്കേടുകളും അഴിമതികളും കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്തിയതായി സിബി‌ഐ സുപ്രീം കോടതിയെ ബോധിപ്പിച്ചു   ****    ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുമ്പ് യുഎസ് ഉപരോധം നീക്കണമെന്ന് ഇറാൻ   ****    എൽ‌പി‌ജി സിലിണ്ടറിന് നാല് ദിവസത്തിനുള്ളിൽ രണ്ടാം തവണയും വില കൂടി   ****    ഇന്ത്യൻ മഹാസമുദ്രത്തിൽ ദുരിതമനുഭവിക്കുന്ന റോഹിംഗ്യൻ മുസ്‌ലിംകൾക്ക് അഭയം നൽകണമെന്ന് എച്ച്ആർഡബ്ല്യു ഇന്ത്യയോട് അഭ്യർത്ഥിച്ചു   ****    കോവിഡ് കാലഘട്ടത്തില്‍ ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക തയ്യാറാക്കിയ പാസ്പോര്‍ട്ട് യാഥാര്‍ത്ഥ്യമായി   ****   

യു.ഡി.എഫ് വിട്ട് മറ്റൊരു ചിന്തയില്ല -മാണി

February 19, 2016 , സ്വന്തം ലേഖകന്‍

K M Maniകോട്ടയം: യു.ഡി.എഫ് വിട്ട് തനിക്ക് വേറൊരു ചിന്തയില്ലന്ന് കെ.എം മാണി. ഇപ്പോള്‍ യു.ഡി.എഫിലാണ്. ഈ മുന്നണിയില്‍തന്നെ ഉറച്ചുനില്‍ക്കും. ബി.ജെ.പിയിലേക്കുള്ള ക്ഷണം കേരള കോണ്‍ഗ്രസിന് സ്വീകാര്യത വര്‍ധിക്കുന്നതു കൊണ്ടാണ്. അതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ മറ്റൊരു ആലോചനയില്ല. മുന്നണിയില്‍ പാര്‍ട്ടിക്ക് അസംതൃപ്തിയൊന്നുമില്ലന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ പുറത്തുവരുന്നത് പിതൃത്വമില്ലാത്ത വാര്‍ത്തകളാണ്. നിയമസഭയിലേക്ക് ആരൊക്കെ മത്സരിക്കണം, ഏതൊക്കെ സീറ്റ് എന്ന കാര്യത്തിലൊന്നും തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച് ചര്‍ച്ചയൊന്നും നടന്നിട്ടില്ല. യു.ഡി.എഫിലും സീറ്റ് വിഭജന ചര്‍ച്ചക്ക് തുടക്കമായിട്ടില്ല.

നിരാശപൂണ്ട ചിലരാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത്. ഇതിനു പിന്നില്‍ കേരള കോണ്‍ഗ്രസില്‍ തന്നെയുള്ളവരോണോയെന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് അറിയാമല്ലോയെന്നായിരുന്നു മറുപടി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു ഭിന്നതയുമില്ല.

കേരള കോണ്‍ഗ്രസിന് സ്വന്തം ശക്തിയില്‍ വിശ്വാസമുണ്ട്. ശക്തിക്കനുസരിച്ച സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചിട്ടില്ല. യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ച ആരംഭിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കും. കുടുതല്‍ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന്റെ വിജയസാധ്യതക്ക് കുറവൊന്നുമുണ്ടായിട്ടില്ലന്നും മാണി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top