Flash News

പഠനസമയങ്ങളില്‍ പരദൂഷണം പറയാനത്തെുന്നവരെ പുറത്താക്കണമെന്ന് ഋഷിരാജ് സിങ്

February 20, 2016 , സ്വന്തം ലേഖകന്‍

Rishiraj-Singh_0_0കൊല്ലം: പരീക്ഷാപേടിയെന്ന ചിന്ത തന്നെ മനസ്സില്‍ നിന്ന് ഒഴിവാക്കണമെന്ന് കുട്ടികളോട് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്. അഞ്ചാലുംമൂട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പേരന്റ്സ് ആന്‍ഡ് ടീച്ചേഴ്സ് അസോസിയേഷന്റെയും കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ കുട്ടികളുടെ പരീക്ഷാപേടി എങ്ങനെ അകറ്റാം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്കൂള്‍ സമയങ്ങളില്‍ കുറേശ്ശെ പഠിക്കണം. പരീക്ഷ അടുക്കുമ്പോള്‍ രാവും പകലും പഠിച്ചാല്‍ തലയിലൊന്നും കയറില്ല. ദിവസം 20 മിനിറ്റ് പഠനത്തിന് മാറ്റിവെച്ചാല്‍ മികച്ച വിജയം നേടാം. ബാക്കിയുള്ള സമയങ്ങളില്‍ ടി.വി കാണാം, അടുക്കളയില്‍ അമ്മയെ സഹായിക്കാം. ക്ലാസില്‍ വെറുതെയിരിക്കുന്ന സമയങ്ങളില്‍ നോട്ടില്‍ എഴുതിയ പഠനഭാഗങ്ങള്‍ മറിച്ചുനോക്കുക. പരീക്ഷയുടെ തയാറെടുപ്പ് അടുക്കുമ്പോള്‍ അര മണിക്കൂര്‍ പഠിക്കുക. വീണ്ടും ബ്രേക്ക് എടുക്കുക.

പഠനസമയങ്ങളില്‍ പരദൂഷണം പറയാനത്തെുന്നവരെ ഒരു മടിയുമില്ലാതെ പുറത്താക്കണം. ഇതിന് മാതാപിതാക്കളുടെ സഹായവും തേടാം. പരീക്ഷ എഴുതുന്നതിലും പ്രത്യേക ശ്രദ്ധ വേണം. എല്ലാം വാരിക്കോരി എഴുതരുത്. പരീക്ഷ എഴുതുന്നതുവരെ ഇപ്പോള്‍ ഒരു കലയാണ്. നല്ല കൈയെഴുത്താണെങ്കില്‍ എഴുതിയത് മുഴുവന്‍ ടീച്ചര്‍മാര്‍ വായിക്കും, നല്ല മാര്‍ക്കും തരും. മോശമാണങ്കില്‍ ശരിയുത്തരമാണെങ്കില്‍പോലും പകുതി മാര്‍ക്കേ ലഭിക്കൂ.

അധ്യാപക ജോലിയിലിരിക്കുമ്പോള്‍ താനും നല്ല കൈയക്ഷരമുള്ളവര്‍ക്ക് നല്ലമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു. തലവേദന, മൂക്കടപ്പ്, സ്ഥിരമായി ടോയ്ലെറ്റില്‍ പോകുക, അല്ലങ്കില്‍ പോകാതിരിക്കുക, ഛര്‍ദി ഇവയെല്ലാം പരീക്ഷാപനിയുടെ ലക്ഷണമാണ്. മൂന്ന് നേരവും ആഹാരം കഴിച്ച് കൃത്യമായി വ്യായാമം ചെയ്താല്‍ എല്ലാ പനിയും വിട്ടുമാറും. പഞ്ചസാര കലര്‍ന്നിട്ടുള്ള സാധനങ്ങള്‍ ഒഴിവാക്കണം. എട്ട് മണിക്കൂര്‍ ഉറങ്ങണം. പാതിരാത്രിവരെ പഠിക്കേണ്ടതില്ല. പത്ത് മിനിറ്റ് യോഗയും ചെയ്യണം. പരീക്ഷ എഴുതുമ്പോള്‍ ചോദ്യക്കടലാസ് അഞ്ച് മിനിറ്റ് വായിക്കുക. അറിയാവുന്നത് ഉടനടി എഴുതരുത്. ഏറ്റവും നല്ലതുപോലെ അറിയാവുന്നത് ആദ്യം എഴുതണം. കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കിയാണ് ഡി.ജി.പി വേദിവിട്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top