MASI സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ്: സ്‌പെല്ലിംഗ് ബി മത്സരം മാര്‍ച്ച് 12ന്

MASI COMMITTEE 2015

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന MASI SCHOOL OF ARTS ന്റെ ആഭിമുഖ്യത്തില്‍ സ്‌പെല്ലിംഗ് ബീ, പെന്‍സില്‍ ഡ്രോയിംഗ് മല്‍സരങ്ങള്‍ മാര്‍ച്ച് 12ആം തീയ്യതി ശനിയാഴ്ച ആര്‍ട്‌സ് സ്‌ക്കൂള്‍ പ്രവര്‍ത്തിച്ചു വരുന്ന PS 54 ല്‍ വെച്ച് ഉച്ചക്ക് 1 മണി മുതല്‍ നടത്തപ്പെടുന്നു. ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ (ക്യാഷ് പ്രൈസ്) വിജയികള്‍ക്ക് നല്‍കുന്ന മല്‍സരങ്ങള്‍ നമ്മുടെ സമൂഹത്തിലെ കുട്ടികളുടെ പാഠ്യ, പാഠ്യേതര വിഷയങ്ങളിലെ മാറ്റുരക്കുന്ന വേദി കൂടിയാകും.

9 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായുള്ള മല്‍സരങ്ങള്‍ക്ക് പങ്കുചേരുവാന്‍ മാര്‍ച്ച് 9ആം തീയ്യതിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. $10/ person ആണ് രജിസ്‌ട്രേഷന്‍ ഫീസ്. പെന്‍സില്‍ ഡ്രോയിംഗിനുള്ള ആര്‍ട്‌സ് സാധനങ്ങള്‍ സൗജന്യമായി നല്‍കുന്നതാണ്. 4 മുതല്‍ 9 വരെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക പെന്‍സില്‍ ഡ്രോയിംഗ് മല്‍സരമുണ്ടായിരിക്കും.

ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, സജിത്ത്കുമാര്‍ നായര്‍, സിസിലി സണ്ണി, രാഹുല്‍ റോഷിന്‍ എന്നിവരാണ് സ്‌പെല്ലിംഗ് ബീ മല്‍സരങ്ങളുടെ കോ ഓര്‍ഡിനേറ്റര്‍. ഒന്നാം സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് 500 ഡോളര്‍, രണ്ടാം സ്ഥാനം 250 ഡോളര്‍, മൂന്നാം സ്ഥാനം 150 ഡോളര്‍ എന്നിവയാണ് സമ്മാനത്തുക.

റോഷിന്‍ മാമ്മന്‍, ആന്‍സി മത്തായി, റജി എന്നിവരാണ് പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങളുടെ കോ ഓര്‍ഡിനേറ്റര്‍മാര്‍. 10 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കും 4 മുതല്‍ 9 വയസ്സുവരെയുള്ള കുട്ടികള്‍ക്കും പ്രത്യേകമായി ഈ ഇനത്തിനു മല്‍സരങ്ങളുണ്ടായിരിക്കും. 10-15 വയസ്സ് വിഭാഗത്തില്‍ വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനം 300 ഡോളര്‍, രണ്ടാം സമ്മാനം 200 ഡോളര്‍ എന്നിവയും 4-9 വയസ്സുള്ള കുട്ടികളുടെ വിഭാഗത്തില്‍ വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനം 200 ഡോളര്‍, രണ്ടാം സമ്മാനം 100 ഡോളര്‍ എന്നിവ ലഭിക്കും.

GLOBAL IT ASSOCIATES (GITA TECHNOLOGY), ISLAND GROCERY, MASI സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ് പേട്രണും ഫോമയുടെ ജുഡീഷ്യല്‍ കമ്മിറ്റിയംഗവുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, മലയാളി അസോസിയേഷന്റെ ആരാധ്യനായ പ്രസിഡന്റ് സാമുവല്‍ കോശി എന്നിവരാണ് വിവിധ മല്‍സരവിജയികള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഈ പരിപാടി വന്‍ വിജയമാക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാമുവേല്‍ കോശി – 917 829 1030, ജോസ് ഏബ്രഹാം – 718 619 7759, ക്യാപ്റ്റന്‍ രാജു ഫിലിപ്പ് – 917 854 3818, സണ്ണി കോന്തിയൂര്‍ – 917 514 1396, എസ്.എസ് പ്രകാശ് – 917 301 8885, സജിത്ത് കുമാര്‍ – 646 302 2976.

1

2

 

PENCIL DRAWING-1

SPELLING BEE-1 PS 54

PENCIL DRAWING-2

Print Friendly, PDF & Email

Related posts

Leave a Comment