ഡൊണാള്‍ഡ് ട്രം‌പ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയെന്ന് ജൊ ബൈഡന്‍

getPhotoവാഷിംഗ്ടണ്‍ ഡി.സി.: നാളിതുവരെയുള്ള ട്രംബിന്റെ പ്രകടനം വിലയിരുത്തിയാല്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ട്രംബിനു തന്നെയായിരിക്കുമെന്ന് ഡമോക്രാറ്റിക്ക് പാര്‍ട്ടി നേതാവും, അമേരിക്കന്‍ വൈസ് പ്രസിഡന്റുമായ ജൊ ബൈഡന്‍ അഭിപ്രായപ്പെട്ടു. ട്രംബിന്റെ തിരഞ്ഞെടുപ്പു പ്രചരണ രംഗത്തെ മുന്നേറ്റം വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംബ് വിജയിച്ചാല്‍ പോലും അത്ഭുതത്തിനവകാശമില്ല എന്നാണ് ബൈഡന്‍ വിലയിരുത്തുന്നത്. ഫെബ്രുവരി 18 ന് എം.എസ്. എന്‍. ബി.സി. പ്രക്ഷേപണം ചെയ്ത ബൈഡനുമായുള്ള അഭിമുഖത്തിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

അമേരിക്കന്‍- മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വന്‍മതില്‍ കെട്ടിയുയര്‍ത്തണമെന്ന് ട്രംബ് അഭിപ്രായപ്പെട്ടത് ശരിയാണെങ്കില്‍ അതു ക്രിസ്തീയമല്ലെന്നും, മനുഷ്യബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്ന പാലം നിര്‍മ്മിക്കുന്നതാണ് ക്രിസ്തീയ ധര്‍മ്മമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടതിനെതിരെ ട്രംമ്പ് നടത്തിയ അഭിപ്രായ പ്രകടനം ക്രൈസ്തവര്‍ക്കിടയില്‍ ചേരിതിരുവുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വത്തിക്കാനു ചുറ്റും ഒരു മതില്‍ ഉണ്ടെന്നും, ഒരു വ്യക്തിയുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നതു ശരിയല്ലെന്നും ട്രംബിന്റെ തിരഞ്ഞെടുപ്പു കമ്മറ്റി അഭിപ്രായപ്പെട്ടു. സൗത്ത് കരോളീനായില്‍ ഇന്ന് (ശനി) നടക്കുന്ന പ്രൈമറിയില്‍ ഈ സംഭവം പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. ഇവിടെ ട്രംബിനു തന്നെയായിരിക്കും നേട്ടമെന്ന് സര്‍വ്വെകള്‍ ചൂണ്ടിക്കാണിക്കുന്നു.

രാഷ്‌ട്രീയക്കാരനല്ലാത്ത ട്രംബിന് അനുകൂലമായ ഒരു രാഷ്‌ട്രീയ സാഹചര്യമാണ് അമേരിക്കയില്‍ ഉരുത്തിരിഞ്ഞു വരുന്നത്.

പി.പി.ചെറിയാന്‍

Print Friendly, PDF & Email

Leave a Comment