യൂത്ത് ആൻഡ് ഫാമിലി കോൺഫ്രെൻസ് കിക്ക് ഓഫ്‌

st.thomas1

ഹൂസ്റ്റൺ: സതേൺ റീജിയണൽ ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസിന്റെ റെജിസ്ട്രേഷൻ കിക്ക് ഓഫ്‌ സ്റ്റാഫോർഡ് സെൻറ് തോമസ്സ് ഓർത്തഡോൿസ്‌ കത്തീഡ്രലിൽ വന്ദ്യ. വെ. റവ. ഗീവർഗ്ഗീസ്സ് അറൂപ്പാല കോർ എപ്പിസ്കോപ്പ ആദ്യ റെജിസ്ട്രേഷൻ സ്വീകരിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. കോൺഫ്രൻസ് ഡെപ്യുടി ഡയറക്ടർ റവ. ഫാ. ജോയൽ മാത്യു, ചാർളി പടനിലം (കൌൺസിൽ മെമ്പർ), ബേബി തോമസ്സ് (അസംബ്ലി മെമ്പർ) എന്നിവർ കോൺഫ്രൻസിന്റെ വിശദാംശങ്ങൾ വിശദീകരിച്ചു.

ജൂൺ 29 മുതൽ ജൂലൈ 2 വരെ ഓസ്റ്റിൻ ഹൈലാൻഡ് ലേക്ക് ആൻഡ് കോൺഫ്രൻസിൽ നടക്കുന്ന കോൺഫ്രൻസ് അഭി. അലക്സിയോസ് മാർ യൂസബിയോസ്സ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഹ്യുമൻ റിസോർസ് ഡെപ്യുടി സെക്രടറി റവ. ഫാ. പി.എ.ഫിലിപ്പ് മുഖ്യ പ്രസംഗകൻ ആയിരിക്കും.

വാര്‍ത്ത: ചാർളി വർഗ്ഗീസ്

st thomas2

Print Friendly, PDF & Email

Leave a Comment