തെരുവുനായ പ്രശ്നം: ജോസ് മാവേലിക്കെതിരായ കേസിന് സ്റ്റേ

downloadകൊച്ചി: നാട്ടുകാര്‍ പിടികൂടിയ തെരുവുനായ്ക്കളുമായി പള്ളുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച ജോസ് മാവേലിക്കെതിരെ എടുത്ത കേസ് ഹൈകോടതി സ്റ്റേ ചെയ്തു. സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് വിഭാഗത്തിലെ ഇന്‍സ്പെക്ടറായ എറണാകുളം എരൂര്‍ സ്വദേശി സജിത്ത് നല്‍കിയ പരാതിയിലെടുത്ത കേസിലെ തുടര്‍നടപടികളാണ് ജസ്റ്റിസ് ബി. കെമാല്‍പാഷ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്.

തനിക്കെതിരെ വകുപ്പുകള്‍ ദുരുപയോഗം ചെയ്താണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടി ജോസ് മാവേലി നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. 2015 ഒക്ടോബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. ജോസ് മാവേലിയുടെയും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെയും നേതൃത്വത്തില്‍ നായ്ക്കളുമായി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും പരിസരത്തെ മരത്തില്‍ നായ്ക്കളെ ബന്ധിക്കുകയും ചെയ്തതിനെതിരെ മൃഗസ്നേഹികള്‍ എതിര്‍പ്പുമായി വരുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment