Flash News
ലൈഫ് മിഷന്‍ പദ്ധതിയില്‍ വ്യാപക ക്രമക്കേടുകളും അഴിമതികളും കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്തിയതായി സിബി‌ഐ സുപ്രീം കോടതിയെ ബോധിപ്പിച്ചു   ****    ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുമ്പ് യുഎസ് ഉപരോധം നീക്കണമെന്ന് ഇറാൻ   ****    എൽ‌പി‌ജി സിലിണ്ടറിന് നാല് ദിവസത്തിനുള്ളിൽ രണ്ടാം തവണയും വില കൂടി   ****    ഇന്ത്യൻ മഹാസമുദ്രത്തിൽ ദുരിതമനുഭവിക്കുന്ന റോഹിംഗ്യൻ മുസ്‌ലിംകൾക്ക് അഭയം നൽകണമെന്ന് എച്ച്ആർഡബ്ല്യു ഇന്ത്യയോട് അഭ്യർത്ഥിച്ചു   ****    കോവിഡ് കാലഘട്ടത്തില്‍ ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക തയ്യാറാക്കിയ പാസ്പോര്‍ട്ട് യാഥാര്‍ത്ഥ്യമായി   ****   

യു.ഡി.എഫ് സീറ്റുവിഭജന ചര്‍ച്ച ഉടന്‍ തുടങ്ങാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം; സ്ഥാനാര്‍ഥിയാകാന്‍ ജനസ്വീകാര്യതയും ജയസാധ്യതയും മുഖ്യഘടകം

February 22, 2016 , സ്വന്തം ലേഖകന്‍

udf-meetting11_4ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് യു.ഡി.എഫ് ഘടകകക്ഷികളുമായുള്ള സീറ്റു വിഭജന ചര്‍ച്ചകള്‍ ഏറ്റവും പെട്ടെന്ന് ആരംഭിക്കാന്‍ ഹൈകമാന്‍ഡ് നിര്‍ദേശിച്ചതായി കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ജനസ്വീകാര്യതയും ജയസാധ്യതയും കണക്കിലെടുക്കും. താഴത്തെട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായ ശേഖരണത്തോടെ റിപ്പോര്‍ട്ട് തയാറാക്കി കെ.പി.സി.സിയുടെ തെരഞ്ഞെടുപ്പു സമിതിക്ക് നല്‍കും. ഈ പേരുകളില്‍ നിന്നാണ് സംസ്ഥാന, കേന്ദ്ര തെരഞ്ഞെടുപ്പു സമിതികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക.

ഡി.സി.സി പ്രസിഡന്റ്, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി, പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം ജില്ലകളിലേക്ക് ചുമതലപ്പെടുത്തിയ മുതിര്‍ന്ന നേതാവ് എന്നിവരാണ് ബന്ധപ്പെട്ട ജില്ലകളിലെ പാര്‍ട്ടി നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നുമായി അഭിപ്രായ ശേഖരണം നടത്തുക. അവര്‍ ഏറ്റവും പെട്ടെന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും.

ഈ റിപ്പോര്‍ട്ട് മുന്നില്‍ വെച്ചാണ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെ.പി.സി.സി പ്രസിഡന്റ് എന്നിവര്‍ ഉള്‍പ്പെട്ട സംസ്ഥാന തെരഞ്ഞെടുപ്പു സമിതി സ്ഥാനാര്‍ഥികളെ നാമനിര്‍ദേശം ചെയ്യുക. അതനുസരിച്ചുള്ള അന്തിമ പട്ടിക ഹൈകമാന്‍ഡ് പ്രഖ്യാപിക്കും. മത്സരിക്കുന്നതിന് യോഗ്യരെ നിശ്ചയിക്കുന്നതില്‍ സിറ്റിങ് എം.എല്‍.എയാണെന്നും അല്ലന്നുമുള്ള വേര്‍തിരിവ് ഉണ്ടാവില്ല.
വി.എം. സുധീരന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണോ, അല്ലയോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ നടന്നില്ലന്നായിരുന്നു മറുപടി. മത്സരിക്കാന്‍ സന്നദ്ധനാണോ എന്ന് ചോദിച്ചപ്പോള്‍, അത്തരം ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലന്നായിരുന്നു മറുപടി. യു.ഡി.എഫ് നേരിടുന്ന എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തില്‍ സോണിയയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, വി.എം. സുധീരന്‍ എന്നിവരും ദേശീയ നേതാക്കളും പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top