Flash News

ജയരാജനെതിരെ കോണ്‍ഗ്രസ്-ആര്‍.എസ്.എസ് ഗൂഢാലോചന -വൃന്ദാ കാരാട്ട്

February 23, 2016 , സ്വന്തം ലേഖകന്‍

vrindaകോഴിക്കോട്: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത് കോണ്‍ഗ്രസ്-ആര്‍.എസ്.എസ് ബന്ധത്തിന് പരസ്യമായ തെളിവാണെന്ന് പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. ആര്‍.എസ്.എസ്-ബി.ജെ.പി താല്‍പര്യം സംരക്ഷിക്കാനാണ് യു.എ.പി.എ പ്രയോഗിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെയും ആര്‍.എസ്.എസിന്റെയും ഗൂഢാലോചനയുടെ ഭാഗമായാണ് ജയരാജനെതിരെ യു.എ.പി.എ ചുമത്തിയത്. സി.പി.എമ്മിന്റെ പ്രമുഖനേതാവായ ജയരാജനെതിരായ കള്ളക്കേസ് നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്താനും പാര്‍ട്ടിയെ ദുര്‍ബലമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. അങ്ങേയറ്റം നീചമായ നീക്കമാണ് സര്‍ക്കാറും സി.ബി.ഐയും നടത്തിയിരിക്കുന്നതെന്ന് കേസില്‍ അറസ്റ്റിലായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയരാജനെ സന്ദര്‍ശിച്ചശേഷം വൃന്ദ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top