Flash News

പിതാവിന്റെ സംസ്കാരത്തില്‍ പങ്കെടുക്കാന്‍ നളിനിക്ക് പരോള്‍

February 24, 2016 , സ്വന്തം ലേഖകന്‍

Parol for Naliniചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന നളിനിക്ക് പിതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ 12 മണിക്കൂര്‍ പരോള്‍ അനുവദിച്ചു. ഇന്ന് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് പരോള്‍.

തിരുനെല്‍വേലി സ്വദേശിയും മുന്‍ പൊലീസ് ഇന്‍സ്പെക്ടറുമായിരുന്ന പിതാവ് ശങ്കരനാരായണന്‍ (91) ചൊവ്വാഴ്ചയാണ് മരിച്ചത്. മൃതദേഹം ചെന്നൈ കോട്ടൂര്‍പുരത്തെ സഹോദരന്റെ വീട്ടില്‍ കൊണ്ടുവരും. സംസ്കാരം ചെന്നൈയിലാണ്. നളിനിയെ കോട്ടൂര്‍ പുരത്തെ വീട്ടിലേക്കായിരിക്കും കൊണ്ടുവരിക. ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഇവര്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മകള്‍ക്ക് പരോള്‍ നല്‍കണമെന്നാവശ്യപ്പെട്ട് മാതാവ് പദ്മാവതി അമ്മ ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. നളിനിയുടെ യാത്രയുമായി ബന്ധപ്പെട്ട് വെല്ലൂര്‍ -ചെന്നൈ ദേശീയ പാതയിലും ചെന്നൈയിലും വന്‍ സുരക്ഷ ഒരുക്കും. നൂറുകണക്കിന് സായുധ പൊലീസിനെ നിയോഗിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top