Flash News

എസ്.­എം.­സി.സി ചിക്കാഗോ ചാപ്റ്റര്‍ “വില്‍, ട്രസ്റ്റ്’ സെമി­നാര്‍ നടത്തി

February 25, 2016 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_80893711

ചിക്കാഗോ: എസ്.­എം.­സി.സി ചിക്കാഗോ ചാപ്റ്റര്‍ ഫെബ്രു­വരി 21­-നു സീറോ മല­ബാര്‍ പാരീഷ് ഹാളില്‍ Will, Trust സെമി­നാര്‍ നട­ത്തു­ക­യു­ണ്ടാ­യി. ഇട­വക വികാരി റവ.­ഡോ. അഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പി­ലിന്റെ പ്രാര്‍ത്ഥ­ന­യോടെ സെമി­നാര്‍ ആരം­ഭി­ച്ചു. മോഡ­റേ­റ്റ­റായി പ്രവര്‍ത്തിച്ച അനിതാ അക്കല്‍ മുഖ്യാ­തി­ഥി­കളെ സദ­സിന് പരി­ച­യ­പ്പെ­ടു­ത്തി. ചാപ്റ്റര്‍ പ്രസി­ഡന്റ് ജോണ്‍സണ്‍ കണ്ണൂ­ക്കാ­ടന്‍ മുഖ്യാ­തി­ഥി­കള്‍ക്കും സദ­സ്സിനും സ്വാഗതം ആശം­സി­ച്ചു.

രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആല­പ്പാ­ട്ടിന്റെ സാന്നിധ്യം വളരെ അനു­ഗ്ര­ഹ­പ്ര­ദ­മാ­യി­രു­ന്നു. സെമി­നാ­റിന്റെ ഉദ്ഘാ­ട­ന­വേ­ള­യില്‍ അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ ദൈനം­ദിന ജീവി­ത­ത്തില്‍ സാമൂഹ്യ പ്രതി­ബ­ദ്ധ­ത­യുള്ള സെമി­നാ­റു­ക­ളുടെ ആവ­ശ്യ­ക­ത­യെ­ക്കു­റിച്ച് പിതാവ് എടു­ത്തു­പ­റ­യു­ക­യു­ണ്ടാ­യി.

അറ്റോര്‍ണി നാന്‍സി നോവാക് സാന്‍ഡര്‍ സെമി­നാ­റില്‍ “വില്‍, ട്രസ്റ്റിന്റെ’ ആവ­ശ്യ­ക­തയെക്കു­റിച്ച് സംസാ­രി­ച്ചു. വില്‍ തയാ­റാ­ക്കല്‍, ആരോ­ഗ്യ­രക്ഷ; നിര്‍ദേ­ശ­ങ്ങള്‍, പവര്‍ ഓഫ് അറ്റോര്‍ണി, ട്രസ്റ്റിന്റെ ആവ­ശ്യ­ക­ത, പെന്‍ഷന്‍ വിത­ര­ണം, മര­ണ­ശാ­സന പ്രമാണം (പ്രോ­ബൈ­റ്റ്) എന്നി­ങ്ങ­നെ­യുള്ള വിഷ­യ­ങ്ങളെ സംബ­ന്ധിച്ച് അറ്റോര്‍ണി നാന്‍സി വിശ­ദീ­ക­രി­ക്കു­ക­യു­ണ്ടാ­യി.

എക്‌സി­ക്യൂ­ട്ടീവ് കമ്മിറ്റി മെമ്പര്‍ ബിജി കൊല്ലാപുരം സദ­സ്സിന് നന്ദി പറ­ഞ്ഞു എസ്.­എം.­സി.സി വൈസ് പ്രസി­ഡന്റ് റോയി നെടു­ങ്ങോ­ട്ടില്‍, ട്രഷ­റര്‍ ആന്റോ കവ­ല­യ്ക്കല്‍, സെക്ര­ട്ടറി മേഴ്‌സി കുര്യാ­ക്കോ­സ്, ജോയിന്റ് സെക്ര­ട്ടറി ഷിബു അഗ­സ്റ്റിന്‍, ജോയിന്റ് ട്രഷ­റര്‍ സണ്ണി വള്ളി­ക്ക­ളം, നാഷ­ണല്‍ ബോര്‍ഡ് മെമ്പര്‍ കുര്യാ­ക്കോസ് തുണ്ടി­പ്പ­റ­മ്പില്‍, നാഷ­ണല്‍ കമ്മിറ്റി മെമ്പേ­ഴ്‌സായ ജയിംസ് ഓലി­ക്ക­ര, ഷാജി ജോസ­ഫ്, എക്‌സി­ക്യൂ­ട്ടീവ് മെമ്പര്‍ ജേക്കബ് കുര്യന്‍, അനിതാ അക്കല്‍, സജി വര്‍ഗീസ് എന്നി­വര്‍ സെമി­നാ­റിന്റെ നട­ത്തി­പ്പിന് നേതൃത്വം നല്‍കി. ഒട്ട­ന­വധി ഇട­വ­കാം­ഗ­ങ്ങള്‍ സെമി­നാ­റില്‍ പങ്കെ­ടു­ക്കു­ക­യു­ണ്ടാ­യി.

വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം

Newsimg2_60294606

Newsimg3_38758051

Newsimg4_83842924


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top