Flash News

റണ്‍വെയിലുള്ള വിളക്കുകാലില്‍ ഇടിച്ച് എയര്‍ ഇന്ത്യാ വിമാനത്തിന്റെ ചിറക് തകര്‍ന്നു

February 25, 2016 , സ്വന്തം ലേഖകന്‍

thumb_Air_India_flight_hit_light_poleseptemberfeaturesconstructedinternationalofficiallyphotographcountry7dfa1cc0dac511e5a7620977dd9ba750മുംബൈ: ശിവ് ചത്രപതി രാജ്യാന്തര വിമാന താവളത്തിലെ റണ്‍വെയിലുള്ള വിളക്കുകാലില്‍ ഇടിച്ച് എയര്‍ ഇന്ത്യാ വിമാനത്തിന്റെ ചിറക് ഭാഗികമായി തകര്‍ന്നു. അഹമദാബാദില്‍ നിന്ന് മുംബൈ വഴി ന്യൂയോര്‍ക്കിലേക്കുള്ള എ.ഐ 191 വിമാനമാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ന് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് 447 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ന്യൂയോര്‍ക്കിലേക്ക് പറക്കാനായി റണ്‍വെയിലേക്ക് പുറപ്പെട്ടപ്പോഴാണ് അപകടം. ആര്‍ക്കും പരിക്കില്ല.

ചെറിയ വിമാനങ്ങള്‍ക്കുള്ള ‘വൈ’ റണ്‍വെയിലേക്ക് ഇറങ്ങിയതാണ് അപകട കാരണം. എയര്‍ ട്രാഫിക്ക് കംട്രോളര്‍ തെറ്റായ നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് വിമാനത്തിലെ പൈലറ്റുമാര്‍ ആരോപിച്ചു. വലിയ വിമാനങ്ങള്‍ക്കുള്ള ‘എച്ച് ’ റണ്‍വെയിലൂടെയായിരുന്നു എ.ഐ 191 വിമാനത്തിന് പറന്നുയരേണ്ടിയിരുന്നത്. യാത്രക്കാരെ ഒരു മണിക്കൂറിന് ശേഷം മറ്റൊരു വിമാനത്തില്‍ യാത്രയാക്കി.

വിമാനം റണ്‍വെ മാറിയതിന് എയര്‍ ട്രാഫിക്ക് കംട്രോളറും പൈലറ്റുമാരും പരസ്പരം പഴിചാരുകയാണ്. ഡയറക്ടററ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ ) അന്വേഷണത്തിന് ഉത്തരവിട്ടു. വിമാനത്തിലെ കോക്പിറ്റിലുള്ള ശബ്ദ ലേഖന സംവിധാനം പരിശോധിക്കുമെന്ന് ഡി.ജി.സി.എ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top