കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉദ്ഘാടനം 29ന്; മമ്മൂട്ടിയും കാവ്യാ മാധവനും ശബ്ദം നല്‍കി

Kannur fortകണ്ണൂര്‍: സായാഹ്ന വിനോദങ്ങള്‍ക്ക് മിഴിവേകാന്‍ സെന്റ് ആഞ്ചലോസ് കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പ്രവര്‍ത്തനം തുടങ്ങുന്നു. ഫെബ്രുവരി 29ന് വൈകീട്ട് ഏഴിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.

നാലുകോടി ചെലവില്‍ ടൂറിസം വകുപ്പ് അണിയിച്ചൊരുക്കിയ വിനോദ പരിപാടി 45 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. ശബ്ദവും പ്രകാശവും സന്നിവേശിപ്പിച്ച്, 500 വര്‍ഷം പഴക്കമുള്ള കോട്ടയുടെ ചരിത്രം അനാവരണം ചെയ്യുന്നുവെന്നതാണ് പ്രത്യേകത. സിനിമാ താരങ്ങളായ മമ്മൂട്ടിയും കാവ്യാ മാധവനുമാണ് ശബ്ദം നല്‍കിയത്. പരിപാടിയുടെ ഇംഗ്ലീഷ് പതിപ്പില്‍ കമല്‍ ഹാസനും ശബ്ദം നല്‍കി. ഷോയുടെ നടത്തിപ്പ് ചുമതല കണ്ണൂര്‍ ഡി.ടി.പി.സിക്കാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment